CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്

CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്

1999-ബിർമിങ്ഹാം ഓർമ്മകള്‍ പിന്നിലാക്കി വേണം ടെമ്പ ബാവുമയ്ക്കും കൂട്ടർക്കും കളത്തിലിറങ്ങാന്‍
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാർഡന്‍സ് മൈതാനത്ത് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് മത്സരം.

പടിക്കല്‍ കലമുടയ്ക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക അവസാനിപ്പിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്. 1999-ബിർമിങ്ഹാം ഓർമ്മകള്‍ പിന്നിലാക്കി വേണം ടെമ്പ ബാവുമയ്ക്കും കൂട്ടർക്കും കളത്തിലിറങ്ങാന്‍. ലീഗ് ഘട്ടത്തിലെ പോരാട്ടം വിലയിരുത്തുകയാണെങ്കില്‍ ഓസീസും പ്രോട്ടിയാസും തുല്യരാണ്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെയാണ് സെമി ഫൈനല്‍ പ്രവേശനം.

CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്
CWC2023 | പലിശ തീർത്ത് കണക്ക് വീട്ടി; ഇനി കലാശക്കളി, കൈയെത്തും ദൂരെ കനകകിരീടം

ഇരുടീമുകളുടേയും ബാറ്റിങ് നിര പരിശോധിക്കുകയാണെങ്കില്‍ കൂറ്റനടിക്കാരുടെ കരുത്ത് കാണാം. ദക്ഷിണാഫ്രിക്കയ്ക്ക് ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാർക്രം, ഹെന്‍ട്രിച്ച് ക്ലാസന്‍, ഡേവിഡ് മില്ലർ എന്നിവരുടെ നീണ്ട പട്ടികയുണ്ട്. ഡി കോക്കും റസി വാന്‍ ഡെർ ഡൂസണുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി സ്ഥിരതയോടെ ബാറ്റ് വീശുന്ന താരങ്ങള്‍. ഡൂസണായിരിക്കും ഇന്നിങ്സിനെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം.

മറുവശത്തും കാര്യങ്ങള്‍ സമാനമാണ്. ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വല്‍, മിച്ചല്‍ മാർഷ്..പക്ഷെ താളം കണ്ടെത്താത്ത മധ്യനിരയാണ് ഓസീസിന്റെ പോരായ്മ. ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാർക്കസ് സ്റ്റോയിനിസ് ത്രയം ലോകകപ്പ് അവസാന ലാപ്പിലെത്തിയിട്ടും ഫോമിലെത്തിയിട്ടില്ല. ഈഡനിലെ വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സ് നിർണായകമായേക്കും.

CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്
കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ

ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ വിജയങ്ങളില്‍ ബാറ്റിങ് കരുത്തായിരുന്നു മുഖ്യ പങ്കുവഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്കോർ ഉയർത്തി എതിരാളികളെ സമ്മർദത്തിലാക്കുന്ന തന്ത്രം ലീഗ് ഘട്ടത്തില്‍ വിജയിച്ചു. ജെറാള്‍ഡ് കോറ്റ്സി (18 വിക്കറ്റ്), മാർക്കോ യാന്‍സണ്‍ (17 വിക്കറ്റ്) എന്നിവരാണ് പ്രോട്ടീയാസ് ബൗളിങ് നിരയിലെ കേമന്മാർ.

വിക്കറ്റ് വേട്ടയില്‍ ഓസീസ് പേസർമാർ ലോകകപ്പില്‍ മുന്‍നിരയിലില്ല. ജോഷ് ഹെയ്സല്‍വുഡ് (12 വിക്കറ്റ്), പാറ്റ് കമ്മിന്‍സ് (10 വിക്കറ്റ്), മിച്ചല്‍ സ്റ്റാർക്ക് (10 വിക്കറ്റ്). ഹെയ്സല്‍വുഡിന് മാത്രമാണ് എക്കോണമി റേറ്റ് ആറില്‍ താഴെയുള്ളത്.

CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്
ശതകങ്ങളില്‍ അർദ്ധ സെഞ്ചുറിയുമായി കോഹ്ലി; സച്ചിനെ മറികടന്നു, ചരിത്രം

സ്പിന്നർമാർ നിർണായകം

ഈഡനിലെ വിക്കറ്റില്‍ സ്പിന്നർമാരുടെ പ്രകടനമാകും ഇരുടീമുകളുടേയും ഫൈനല്‍ സാധ്യതകള്‍ സജീവമാക്കുക. ലോകകപ്പില്‍ ഇതുവരെ 22 വിക്കറ്റ് നേടിയ ആദം സാമ്പയാണ് ഓസ്ട്രേലിയയുടെ കരുത്ത്. സാമ്പയ്ക്കൊപ്പം രണ്ടാം സ്പിന്നറായി ഗ്ലെന്‍ മാക്സ്വെല്ലായിരിക്കും. ടൂർണമെന്റില്‍ അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

കേശവ് മഹരാജ്, തബ്രായിസ് ഷംസി - രണ്ട് പ്രോപ്പർ സ്പിന്നർമാരെ ദക്ഷിണാഫ്രിക്ക കളത്തിലെത്തിച്ചേക്കും. ലോകകപ്പില്‍ ഇരുവരും ചേർന്ന് 21 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. മഹരാജിനും ഷംസിക്കും പുറമെ എയിഡന്‍ മാർക്രത്തിനും പാർട്ട് ടൈം സ്പിന്നറായി എത്താനാകുമെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടമാണ്.

logo
The Fourth
www.thefourthnews.in