CWC2023 | അക്കൗണ്ട് തുറന്ന് ലങ്ക; നെതർലന്‍ഡ്സിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്

CWC2023 | അക്കൗണ്ട് തുറന്ന് ലങ്ക; നെതർലന്‍ഡ്സിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്

മദ്യനിരയെ കൂട്ടുപിടിച്ച് സദീര സമരവിക്രമയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് എത്തിച്ചത്
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതർലന്‍ഡ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആദ്യ ജയവുമായി ശ്രീലങ്ക. നെതർലന്‍ഡ്സ് ഉയർത്തിയ 263 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെയാണ് ലങ്ക മറികടന്നത്. അർദ്ധ സെഞ്ചുറി നേടിയ സദീര സമരവിക്രമയും (91), പാതും നിസങ്കയുമാണ് (54) ലങ്കയ്ക്കായി തിളങ്ങിയത്.

263 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പ്രതിരോധിക്കാന്‍ ഡച്ചുപടയ്ക്ക് ലങ്കയുടെ മുന്‍നിരയെ തകർക്കണമായിരുന്നു. കുശാല്‍ പേരേരയേയും (5) കുശാല്‍ മെന്‍ഡിസിനേയും പവർപ്ലേയ്ക്കുള്ളില്‍ തന്നെ പവലിയനിലേക്ക് മടക്കാനായി നെതർലന്‍ഡ്സിന്. എന്നാല്‍ നിസങ്കയും സമരവിക്രമയും ചേർന്ന് ലങ്കയെ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങാതെ തന്നെ രക്ഷിച്ചെടുത്തു.

CWC2023 | അക്കൗണ്ട് തുറന്ന് ലങ്ക; നെതർലന്‍ഡ്സിനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്
CWC2023 | വാംഖഡയില്‍ ഇംഗ്ലണ്ട് മർദനം; ദക്ഷിണാഫ്രിക്ക 399-7

നിസങ്കയ്ക്കൊപ്പം 52 റണ്‍സും ചരിത് അസലങ്കയ്ക്കൊപ്പം 77 റണ്‍സുമാണ് സമരവിക്രമെ ചേർത്തത്. നിസങ്ക 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അസലങ്കയുടെ സമ്പാദ്യം 44 റണ്‍സായിരുന്നു. ധനഞ്ജയ ഡി സില്‍വയുമൊത്താണ് വിജയലക്ഷ്യത്തിലേക്ക് സമരവിക്രമ ലങ്കയെ നയിച്ചത്. 91 റണ്‍സെടുത്താണ് സമരവിക്രമെ പുറത്താകാതെ നിന്നത്. നെതർലന്‍ഡ്സിനായി ആര്യന്‍ ദത്ത് മൂന്നും പോള്‍ വാന്‍ മീകെരെനും കോളിന്‍ അക്കർമാനും ഓരോ വിക്കറ്റും നേടി.

നേരത്തെ 91-6 എന്ന സ്കോറില്‍ എന്ന നിലയില്‍ ബാറ്റിങ് തകർച്ച നേരിട്ടതിന് ശേഷമാണ് നെതർലന്‍ഡ്സ് 262 റണ്‍സ് സ്കോർ ചെയ്തത്. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (70), ലോഗന്‍ വാന്‍ ബീക്ക് (59) എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് ഓറഞ്ച് പടയെ രക്ഷിച്ചത്. ശ്രീലങ്കയ്ക്കായി കാസുന്‍ രജിതയും ദില്‍ഷന്‍ മദുഷനകയും നാല് വിക്കറ്റ് വീതം നേടി.

logo
The Fourth
www.thefourthnews.in