CWC2023 | വാങ്കഡെയില്‍
ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്ക

CWC2023 | വാങ്കഡെയില്‍ ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്ക

സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്കും ടൂർണമെന്റില്‍ നിലനില്‍ക്കാന്‍ ശ്രീലങ്കയ്ക്കും ജയം അനിവാര്യമാണ്
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഏഴാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കന്‍ നിരയില്‍ ധനഞ്ജയ ഡി സില്‍വയ്ക്ക് പകരം ദുഷൻ ഹേമന്തയെത്തി.

ടീം

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത, മഹീഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.

CWC2023 | വാങ്കഡെയില്‍
ടോസ് നഷ്ടം; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ശ്രീലങ്ക
CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും

ആറ് കളികളില്‍ നിന്ന് 12 പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാമതും നാല് പോയിന്റുള്ള ശ്രീലങ്ക ഏഴാമതുമാണ്. വാങ്ക്ഡേയിലെ വിക്കറ്റില്‍ റണ്ണൊഴുകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതുവരെ ലോകകപ്പില്‍ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിനടുത്ത് സ്കോർ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in