CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം

CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം

പാകിസ്താന്‍ കനത്ത തോല്‍വി വാങ്ങിയതിന് ശേഷമായിരുന്നു ബാബര്‍ കോഹ്ലിയുമായി മൈതാനത്ത് വച്ച് കൂടിക്കാഴ്ച നടത്തിയത്
Updated on
1 min read

ഇന്ത്യ-പാകിസ്താന്‍ ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം വിരാട് കോഹ്ലിയില്‍ നിന്ന് ബാബര്‍ അസം ഇന്ത്യന്‍ ജേഴ്സി വാങ്ങിയതില്‍ വിമര്‍ശനവുമായി മുന്‍ പാക് താരം വസിം അക്രം. "ബാബര്‍ മൈതാനത്ത് വച്ച് കോഹ്ലിയെ കാണാന്‍ പാടില്ലായിരുന്നു. അത് അനുയോജ്യമായ സാഹചര്യമായിരുന്നില്ല. ബാബര്‍ കോഹ്ലിയില്‍ നിന്ന് ജേഴ്സി വാങ്ങുന്നതില്‍ സ്വകാര്യത പാലിക്കണമായിരുന്നു," വസിം അക്രം വ്യക്തമാക്കി.

പാകിസ്താന്‍ കന്നത്ത തോല്‍വി വാങ്ങിയതിന് ശേഷമായിരുന്നു ബാബര്‍ കോഹ്ലിയുമായി മൈതാനത്ത് വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതാണ് വസീമിന്റെ വിമര്‍ശനത്തിന് വഴിയൊരുക്കിയതും. കോഹ്ലിയുടെ കയ്യൊപ്പിട്ട ജേഴ്സിയായിരുന്നു ബാബര്‍ സ്വീകരിച്ചതും. ഇരുവരും ദീര്‍ഘനേരം സംസാരിക്കുന്നതും ഐസിസി പങ്കുവച്ച വീഡിയോയില്‍ കാണാം.

കോഹ്ലിയും ബാബറും ദീര്‍ഘകാലമായി പരസ്പര ബഹുമാനം കളത്തിനകത്തും പുറത്തും വച്ച്പുലര്‍ത്തുന്നുണ്ട്. കോഹ്ലി മോശം ഫോമില്‍ തുടര്‍ന്നപ്പോള്‍ ബാബര്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണയുമായി എത്തിയിരുന്നു. കോഹ്ലി ബാബറിന് നന്ദി പറയുകയും ചെയ്തിരുന്നു.

CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം
സിറാജിന്റെ തിരിച്ചുവരവ്, പാകിസ്താനെതിരെ കണ്ടത് ബൗളര്‍മാരുടെ വിജയം
CWC2023 | 'സമയം അനുയോജ്യമായിരുന്നില്ല'; കോഹ്ലിയുടെ ജേഴ്സി വാങ്ങിയതില്‍ ബാബറിനെതിരെ അക്രം
CWC2023 | പാകിസ്താനെ എട്ടാമതും പൂട്ടി; 'അയൽ ക്ലാസിക്കോ' ജയിച്ച് ഇന്ത്യ തലപ്പത്ത്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആതിഥേയത്വം വഹിച്ച മത്സരത്തില്‍ ഒരു ലക്ഷത്തോളം കാണികളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 19.3 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യ മറികടന്നത്. നേരത്തെ 155-2 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു പാകിസ്താന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടത്.

logo
The Fourth
www.thefourthnews.in