'ബാഗി ഗ്രീന്‍ ക്യാപ് നഷ്ടപ്പെട്ടു, എടുത്തവര്‍ തിരിച്ചുതരണം'; അവസാന ടെസ്റ്റിന് മുന്‍പ് വൈകാരിക വീഡിയോയുമായി വാർണർ

'ബാഗി ഗ്രീന്‍ ക്യാപ് നഷ്ടപ്പെട്ടു, എടുത്തവര്‍ തിരിച്ചുതരണം'; അവസാന ടെസ്റ്റിന് മുന്‍പ് വൈകാരിക വീഡിയോയുമായി വാർണർ

കണ്ടെത്താനുള്ള അവസാന ശ്രമമായിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും വാർണർ പറയുന്നു
Updated on
1 min read

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ മത്സരത്തിന് മുന്നോടിയായി തന്റെ ബാഗി ഗ്രീന്‍ ക്യാപ് നഷ്ടപ്പെട്ടതായി ഓസ്ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണർ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചതും തിരിച്ചുതരണമെന്ന അഭ്യർഥന നടത്തിയതും. ക്യാപ് തിരിച്ചെടുക്കാനുള്ള അവസാന അവസരമായിട്ടാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും വാർണർ പറയുന്നു.

'ബാഗി ഗ്രീന്‍ ക്യാപ് നഷ്ടപ്പെട്ടു, എടുത്തവര്‍ തിരിച്ചുതരണം'; അവസാന ടെസ്റ്റിന് മുന്‍പ് വൈകാരിക വീഡിയോയുമായി വാർണർ
പേസ് കൊടുങ്കാറ്റില്‍ ഉലഞ്ഞില്ല, സ്പിന്‍ കുഴികളില്‍ വീണില്ല; ഒരേ ഒരു വാർണർ

"ഇത് എന്റെ അവസാന ശ്രമമാണ്. എന്റെ ബാഗി ഗ്രീന്‍ ക്യാപ് ഉള്‍പ്പെട്ട ബാക്ക്പാക്ക് ലഗേജില്‍ നിന്ന് ആരൊ എടുത്ത് മാറ്റിയിരിക്കുന്നു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് ക്വന്റാസ്‌ എയർലൈന്‍ മുഖേനെയാണ് കഴിഞ്ഞ ദിവസം ലഗേജ് സിഡ്നിയിലെത്തിയത്," വാർണർ വീഡിയോയില്‍ പറയുന്നു.

"ക്യാപ് എന്നെ സംബന്ധിച്ച് വൈകാരികമാണ്. ഈ വാരം മൈതാനത്തേക്ക് ചുവടുവെക്കുമ്പോള്‍ അത് എന്റെ കൈകളിലുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എടുത്ത വ്യക്തിക്ക് ബാക്ക്പാക്കാണ് ആവശ്യമെങ്കില്‍ എന്റെ കൈവശം മറ്റൊന്നുകൂടിയുണ്ട്, നിങ്ങള്‍ക്ക് കുഴപ്പങ്ങളുണ്ടാകില്ല. ദയവായി ക്രിക്കറ്റ് ഓസ്ട്രേലിയയെയോ അല്ലെങ്കില്‍ എന്നെ നേരിട്ടോ സമൂഹ മാധ്യമങ്ങള്‍ വഴി ബന്ധപ്പെടുക. എന്റെ ബാഗി ഗ്രീന്‍ ക്യാപ് തിരികെ നല്‍കുകയാണെങ്കില്‍ ബാക്ക്പാക്ക് തരാന്‍ എനിക്ക് സന്തോഷമേയുള്ളു," വാർണർ കൂട്ടിച്ചേർത്തു.

ക്വന്റാസ്‌ എയർലൈനോടും ടീം താമസിച്ച ഹോട്ടലിലെ അധികൃതരോടും സംസാരിച്ചതായും വാർണർ വീഡിയോയില്‍ അറിയിച്ചിട്ടുണ്ട്. "സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. ചില ബ്ലൈന്‍ഡ് സ്പോട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്വായ് വെസ്റ്റ് ഹൊട്ടേല്‍ അധികൃതരുമായും സംസാരിച്ചു, റൂമിലേക്ക് മറ്റാരും പ്രവേശിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല," വാർണർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in