താരലേലത്തില്‍ കോടികള്‍ ഒഴുകും! ഋഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്; നോട്ടമിട്ട് ബെംഗളൂരുവും പഞ്ചാബും

താരലേലത്തില്‍ കോടികള്‍ ഒഴുകും! ഋഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്; നോട്ടമിട്ട് ബെംഗളൂരുവും പഞ്ചാബും

2025 സീസണിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിർത്താൻ താല്‍പ്പര്യപ്പെടുന്ന ചില താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സഹഉടമയായ പാർത്ത് ജിൻഡല്‍ സൂചനകള്‍ നല്‍കിയുരുന്നു
Updated on
1 min read

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും താരമൂല്യമുള്ള വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് താരം. എന്നാല്‍, ഡല്‍ഹി പന്തിനെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഐപിഎല്ലില്‍ ഇതുവരെ മറ്റൊരു ടീമിന്റേയും ഭാഗമാകാത്ത താരമാണ് പന്ത്.

അടുത്തിടെയാണ് ഡല്‍ഹി ടീമിന്റെ മാനേജ്മെന്റ് തലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നിവർ ടീം വിട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ താരനിരയിലും അഴിച്ചുപണിയുണ്ടായേക്കും.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം പന്ത് മെഗതാരലേലത്തിലുണ്ടായേക്കും. താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ബെംഗളൂരുവിന് പുറമെ ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളും പന്തിന് പിന്നാലെയുണ്ട്.

താരലേലത്തില്‍ കോടികള്‍ ഒഴുകും! ഋഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്; നോട്ടമിട്ട് ബെംഗളൂരുവും പഞ്ചാബും
2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

2025 സീസണിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിർത്താൻ താത്പര്യപ്പെടുന്ന ചില താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സഹഉടമയായ പാർത്ത് ജിൻഡല്‍ സൂചനകള്‍ നല്‍കിയുരുന്നു. ഋഷഭ് പന്തിനെ നിലനിർത്തുമെന്നും ജിൻഡല്‍ വ്യക്തമാക്കിയിരുന്നു.

ഋഷഭ് പന്തിനെ ഉറപ്പായും നിലനിർത്തും. അക്‌സർ പട്ടേല്‍, ട്രിസ്റ്റൻ സ്റ്റബ്‌സ്, ജേക്ക് ഫ്രേസർ മക്‌ഗൂർക്ക്, കുല്‍ദീപ് യാദവ്, അഭിഷേക് പോറല്‍, മുകേഷ് കുമാർ, ഖലീല്‍ അഹമ്മദ് തുടങ്ങി നിരവധി മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നും ജിൻഡല്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം വേണുഗോപാല്‍ റാവുവിനെ നിയമിച്ചത്. മുഖ്യപരിശീലകന്റെ ചുമതല ഹേമംഗ് ബഡാനിക്കാണ്.

logo
The Fourth
www.thefourthnews.in