'ഇനി പുതിയ വെല്ലുവിളികള്‍'; ക്രിക്കറ്റ് മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്

'ഇനി പുതിയ വെല്ലുവിളികള്‍'; ക്രിക്കറ്റ് മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്

സമൂഹ മാധ്യമങ്ങളിലൂടെ കാർത്തിക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
Updated on
1 min read

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്ക്. ഇന്ത്യന്‍ പ്രിമിയർ ലീഗിന് (ഐപിഎല്‍) ശേഷം താരം വിരമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ കാർത്തിക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"കഴിഞ്ഞ കുറച്ച് ദിവസമായി എനിക്ക് ലഭിച്ച പിന്തുണയും വാത്സല്യവും എന്നെ അത്ഭുതപ്പെടുത്തി. ഈ അനുഭവം എനിക്ക് സമ്മാനിച്ച എല്ലാ ആരാധകരോടും നന്ദി. ഒരുപാട് നാളുകള്‍ നീണ്ട ആലോചനകള്‍ക്ക് ശേഷം എല്ലാ തലത്തിലുമുള്ള ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ എന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു," കാർത്തിക്ക് കുറിച്ചു.

"എന്റെ ഈ യാത്ര മനോഹരമാക്കിയ പരിശീലകർ, നായകന്മാർ, സെലക്ടർമാർ, സഹതാരങ്ങള്‍, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടെല്ലാം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് കളിക്കുന്ന ദശലക്ഷക്കണക്കിന് പേരുള്ള ഈ രാജ്യത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഒരുപാട് ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഈ ഗെയിമിനാല്‍ സ്നേഹം നേടാനായത് കൂടുതല്‍ ഭാഗ്യമായും കരുതുന്നു," കാർത്തിക്ക് കൂട്ടിച്ചേർത്തു.

'ഇനി പുതിയ വെല്ലുവിളികള്‍'; ക്രിക്കറ്റ് മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദിനേഷ് കാർത്തിക്ക്
വുകുമനോവിച്ചിന്റെ വിശ്വസ്തർ പടിയിറങ്ങുന്നു, സമ്പൂർണ അഴിച്ചുപണിക്ക് ബ്ലാസ്റ്റേഴ്‌സ്; പുതുയുഗത്തിന് തുടക്കമോ?

"കരിയറിലുടനീളം എന്റെ മാതാപിതാക്കളായിരുന്നു എന്റെ ശക്തി. അവരുടെ അനുഗ്രഹമില്ലാതെ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ഒരു പ്രൊഫഷണല്‍ കായിക താരമായിരുന്നിട്ടും എന്റെ യാത്രയില്‍ പങ്കാളിയാകാന്‍ സ്വന്തം കരിയറിന് പലപ്പോഴും ഇടവേളയിട്ട ദീപകയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു," കാർക്കിക്ക് പറഞ്ഞു.

ഇന്ത്യയ്ക്കായി 26 ടെസ്റ്റ്, 94 ഏകദിനം, 60 ട്വന്റി 20 മത്സരങ്ങളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാർത്തിക്ക് ഭാഗമായി. 3,463 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപറ്റല്‍സ്, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കായി 257 മത്സരങ്ങള്‍ കളിച്ചു. 4,842 റണ്‍സാണ് ഐപിഎല്ലിലെ സമ്പാദ്യം.

logo
The Fourth
www.thefourthnews.in