'ഞങ്ങളേയും കൂടി നാണം കെടുത്തരുത്'; ഇന്ത്യന്‍ ബൗളർമാർക്ക് പ്രത്യേക പന്ത് നല്‍കുന്നുവെന്ന ആരോപണം തള്ളി അക്രം

'ഞങ്ങളേയും കൂടി നാണം കെടുത്തരുത്'; ഇന്ത്യന്‍ ബൗളർമാർക്ക് പ്രത്യേക പന്ത് നല്‍കുന്നുവെന്ന ആരോപണം തള്ളി അക്രം

മുന്‍ പാകിസ്താന്‍ താരം ഹസന്‍ റാസയായിരുന്നു ഇന്ത്യന്‍ ബൗളർമാർക്ക് സ്വിങ്ങും സീമും ലഭിക്കുന്നതിനായി ഐസിസി പ്രത്യേക പന്ത് നല്‍കുന്നുവെന്ന ആരോപണം ഉന്നയിച്ചത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കൂടുതല്‍ സ്വിങ്ങും സീമും ലഭിക്കുന്നതിനായി ഇന്ത്യന്‍ ബൗളർമാർക്ക് ഐസിസി പ്രത്യേക പന്ത് നല്‍കുന്നുവെന്ന മുന്‍ പാകിസ്താന്‍ താരം ഹസന്‍ റാസയുടെ ആരോപണം സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കും ട്രോളിനും വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസന്റെ പ്രസ്താവനെയ പരോക്ഷമായി തള്ളിയിരിക്കുകയാണ് പാക് ഇതിഹാസ പേസർ വസിം അക്രം.

''കഴിഞ്ഞ രണ്ട് ദിവസവായി ഞാന്‍ ഈ വാർത്തയെക്കുറിച്ച് വായിക്കുന്നു. വളരെ രസകരമായാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ സ്വയം നാണം കെടുക മാത്രമല്ല, ഞങ്ങളേയും നാണം കെടുത്തുകയാണ്. ഇതൊരു നിസാരമായ കാര്യമാണ്. അമ്പയർ മാച്ച് ഒഫീഷ്യലുകള്‍ക്ക് ഒപ്പം 12 പന്തുകള്‍ അടങ്ങുന്ന ബോക്സുമായി ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനെ സമീപിക്കുന്നു. രണ്ട് ബോളുകളായിരിക്കും ബൗളർ തിരഞ്ഞെടുക്കുക. രണ്ടാമത്തെ ടീമിനും ഇതേ പ്രക്രിയ തന്നെയാണ്. ഇതാണ് കാലങ്ങളായി പിന്തുടരുന്ന രീതി. ശേഷം പന്തുകള്‍ നാലാം അമ്പയറിന് കൈമാറും. ഇതെല്ലാം മാച്ച് ഒഫീഷ്യലുകള്‍ക്ക് മുന്നിലാണ് സംഭവിക്കുന്നത്,'' അക്രം എ സ്പോർട്സിന്റെ ചാനല്‍ ചർച്ചയ്ക്കിടെ വ്യക്തമാക്കി.

'ഞങ്ങളേയും കൂടി നാണം കെടുത്തരുത്'; ഇന്ത്യന്‍ ബൗളർമാർക്ക് പ്രത്യേക പന്ത് നല്‍കുന്നുവെന്ന ആരോപണം തള്ളി അക്രം
പരുക്കേറ്റ ഹാര്‍ദിക് പുറത്ത്; ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തിരിച്ചടി

"ഇങ്ങനെയൊക്കെ ആരാണ് ചിന്തിക്കുന്നത്? ഒരു ഉപകരണം ഉപയോഗിച്ച് എങ്ങനെയാണ് പന്ത് സ്വിങ് ചെയ്യിക്കാനാകുക? എന്തുകൊണ്ടാണ് ഇത്തരം വാദങ്ങളുയരുന്നതെന്ന് എനിക്കറിയാം. പാകിസ്താന്റെ ഉള്‍പ്പടെയുള്ള പെസർമാർക്ക് ആധിപത്യം പുലർത്താനായിട്ടില്ല എന്നതാണ്. ഇന്ത്യന്‍ ബൗളർമാർ കൂടുതല്‍ മികവിലേക്ക് ഉയര്‍ന്നതായാണ് ഞാന്‍ ചിന്തിക്കുന്നത്," അക്രം കൂട്ടിച്ചേർത്തു.

മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവരടങ്ങിയ ഇന്ത്യയുടെ പേസ് നിരയെ വാഴ്ത്താനും അക്രം മറന്നില്ല. അക്രത്തിന്റെ അഭിപ്രായത്തോടെ ചാനല്‍ ചർച്ചയിലുണ്ടായിരുന്നു മുന്‍താരങ്ങളായ ഷോയിബ് മാലിക്കും മിസബ ഉള്‍ ഹഖും യോജിക്കുകയും ചെയ്തു. ഇന്ത്യന്‍ ബൗളർമാരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം എന്തെങ്കിലും അപാകതയുണ്ടെന്ന് കണ്ടെത്തുന്നതിലാണ് നമുക്ക് മുന്‍ഗണനയെന്ന് മാലിക്കും കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in