കോവിഡ് മുക്തനായി വന്മതില്‍; ഹൈവോള്‍ട്ടേജ് മത്സരത്തിന് ദുബായിയില്‍

കോവിഡ് മുക്തനായി വന്മതില്‍; ഹൈവോള്‍ട്ടേജ് മത്സരത്തിന് ദുബായിയില്‍

രാഹുലിന്റെ അഭാവത്തില്‍ വിവിഎസ്. ലക്ഷ്മണിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്.
Published on

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു രാത്രി ചിരവൈരികളായ പാകിസ്താനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് മത്സരത്തിനു മുമ്പേ ശുഭവാര്‍ത്ത. കോവിഡിന്റെ പിടിയിലായിരുന്ന കോച്ച് രാഹുല്‍ ദ്രാവിഡ് രോഗമുക്തനായി ഇന്നു മത്സരത്തിനു മുമ്പ് ടീമിനൊപ്പം ചേര്‍ന്നു.

രാഹുലിന്റെ അഭാവത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ വിവിഎസ്. ലക്ഷ്മണിനായിരുന്നു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. രാഹുല്‍ തിരിച്ചെത്തിയതോടെ ലക്ഷ്മണ്‍ ബംഗളുരുവിലേക്കു മടങ്ങിയതായി ബിസിസിഐ അറിയിച്ചു.

നാട്ടില്‍ തിരിച്ചെത്തിയ ലക്ഷ്മണന്‍ ന്യൂസിലന്‍ഡ് പര്യടനത്തിനായി തയാറെടുക്കുന്ന ഇന്ത്യ ഏ ടീമിന്റെ ചുമതലയേറ്റെടുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ശുഭ്മാന്‍ ഗില്ലാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ദുബായിയിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ദ്രാവിഡ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 23-നായിരുന്നു അദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരാഴ്ചയോളം വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആണെന്നു വ്യക്തമായ ശേഷമാണ് അദ്ദേഹം ടീമിനൊപ്പം ചേരാനായി ദുബായിയിലേക്കു തിരിച്ചത്.

logo
The Fourth
www.thefourthnews.in