കാര്യവട്ടത്ത് ഇന്ത്യയുടെ സന്നാഹം; കൂടാതെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും എത്തും

കാര്യവട്ടത്ത് ഇന്ത്യയുടെ സന്നാഹം; കൂടാതെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും എത്തും

സെപ്റ്റംബർ 29നു ആരംഭിക്കുന്ന സന്നാഹ മത്സരങ്ങൾ ഒക്ടോബർ 3 വരെയാകും നടക്കുക.
Updated on
1 min read

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ ഒരു സന്നാഹ മത്സരം കാര്യവട്ടത്ത് നടക്കും. യോഗ്യത റൗണ്ട് ജയിച്ചെത്തുന്ന ടീമുമായാണ് മത്സരം. നാല് സന്നാഹ മത്സരങ്ങൾക്കാകും കാര്യവട്ടം വേദിയാകുക. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അഫ്ഘാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് കാര്യവട്ടത്തെത്തുക. സെപ്റ്റംബർ 29 നു ആരംഭിക്കുന്ന സന്നാഹ മത്സരങ്ങൾ ഒക്ടോബർ 3 വരെയാകും നടക്കുക.

കാര്യവട്ടത്ത് ഇന്ത്യയുടെ സന്നാഹം; കൂടാതെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും എത്തും
കാര്യവട്ടത്ത് സന്നാഹ മത്സരം മാത്രം; ഏകദിന ലോകകപ്പിനുള്ള വേദികളും സമയക്രമവും പ്രഖ്യാപിച്ചു

ഏകദിന ലോകകപ്പിലെ ഒരു മത്സരം പോലും കേരളത്തിന് അനുവദിച്ചിരുന്നില്ല. ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുക. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ഏറ്റുമുട്ടലോടെ ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

രാജ്യം ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ ലോകകപ്പാണ് ഇത്. ആദ്യ സെമി ഫൈനല്‍ നവംബര്‍ 15ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലുമാണ് നടക്കുക. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. നവംബര്‍ 19നാണ് ഫൈനല്‍.

logo
The Fourth
www.thefourthnews.in