ഗാര്‍മെന്റ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റിന്റെ പെപെ ഗാര്‍മെന്റ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് ഒക്ടോബര്‍ 30ന് തുടക്കം

ഗാര്‍മെന്റ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റിന്റെ പെപെ ഗാര്‍മെന്റ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് ഒക്ടോബര്‍ 30ന് തുടക്കം

ടെക്സ്റ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീലേഴ്‌സ്, ഡിസ്ട്രിബൂട്ടേഴ്‌സ്, എക്‌സിക്യൂട്ടീവ്‌സ് എന്നിവരാണ് വിവിധ ടീമുകളിലായി കളിക്കുന്നത്
Updated on
1 min read

കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പെപെ ഗാര്‍മെന്റ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് ഒക്ടോബര്‍ 30ന് തുടക്കം. ഗോവയില്‍ വച്ച് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെയാണ് ടൂര്‍ണമെന്റ്. 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ടെക്സ്റ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീലേഴ്‌സ്, ഡിസ്ട്രിബൂട്ടേഴ്‌സ്, എക്‌സിക്യൂട്ടീവ്‌സ് എന്നിവരാണ് വിവിധ ടീമുകളിലായി കളിക്കുന്നത്.

ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ മാനസികവും, ശാരീരികവും തൊഴില്‍പരവുമായ ഉന്നമനത്തിന്റെ ഭാഗമാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന് ട്രസ്റ്റ് പ്രസിഡന്റ് വിഎംഎച്ച് അഹമ്മദുള്ള, സെക്രട്ടറി സാബിജോണ്‍ എന്നവര്‍ വ്യക്തമാക്കി.

കണ്‍വീനര്‍ മാലിക്, ജോയിന്റ് സെക്രട്ടറി ഷാജി ദിവാകരന്‍, ജിനോയ് വര്‍ഗീസ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കും. കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയം ഉണ്ടായപ്പോള്‍ നിരവധി സഹായങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കുവാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ഫണ്ടും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in