ഓസ്‌ട്രേലിയന്‍ എന്‍ജിനുമായി ഗുജറാത്ത് ജയന്റ്‌സ്
Steve Bell

ഓസ്‌ട്രേലിയന്‍ എന്‍ജിനുമായി ഗുജറാത്ത് ജയന്റ്‌സ്

ഓസ്‌ട്രേലിയയെ തങ്ങളുടെ ആറാം ലോകകിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബേത്ത് മൂണി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരാണ് ഗുജറാത്തിന് കരുത്ത് പകരുന്നത്.
Updated on
1 min read

ഓസ്‌ട്രേലിയന്‍ കൈക്കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗുജറാത്ത് ജയന്റ്‌സ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ കച്ചമുറുക്കുന്നത്. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നടന്ന വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തങ്ങളുടെ ആറാം കിരീട നേട്ടത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബേത്ത് മൂണി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരാണ് ഗുജറാത്തിന് കരുത്ത് പകരുന്നത്.

ബേത്ത് മൂണി

11 ടി20 യില്‍ നിന്ന് 139.18 സ്‌ട്രൈക്ക് റേറ്റിലും 48.71 ശരാശരിയിലും 341 റണ്‍സ് അടിച്ചെടുത്ത ബേത്ത് മൂണി ആണ് ഗുജറാത്തിന്റെ തലപ്പത്ത്. സ്പിന്നര്‍മാരിലും പേസര്‍മാരിലും ഒരുപോലെ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ താരം ഗുജറാത്തിന്റെ പ്രിമിയര്‍ലീഗ് സ്വപ്‌നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നേടിയ വിജയം ഗുജറാത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മൂണി.

ആഷ്‌ലി ഗാര്‍ഡ്‌നര്‍

3.2 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ആഷ്‌ലി ഗുജറാത്തിലേക്ക് എത്തുന്നത്. വനിതാ പ്രിമിയര്‍ ലീഗില്‍ നാറ്റ് സ്‌കൈവറിനൊപ്പം ഏറ്റവും കൂടുതല്‍ പണം വാരിയ താരമാണ് ആഷ്‌ലി. ഏത് സാഹചര്യത്തിലും പ്രതിരോധിച്ച് നില്‍ക്കുന്ന മധ്യ നിര ബാറ്ററും ഓഫ് സ്പിന്നറുമാണ് താരം.

logo
The Fourth
www.thefourthnews.in