ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍
 ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍ ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

''എനിക്ക് കുറച്ച് അവസരങ്ങള്‍ ലഭിച്ചു, ഞാന്‍ അത് പരമാവധി പ്രയോജനപ്പെടുത്തി,'' മത്സരശേഷം മാക്‌സ്‌വെല്‍ പറഞ്ഞു
Updated on
2 min read

“From Max pressure to Max performance! This has been the best ODI knock I’ve seen in my life,”

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്ക‍ര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അഫ്ഗാനിസ്താനെതിരായ ഇന്നിങ്സിനെക്കുറിച്ച് വിശേഷിപ്പിച്ചതിങ്ങനെയാണ്. ഒരുപക്ഷേ സച്ചിന് മാത്രമായിരിക്കില്ല ഈ തോന്നലുണ്ടായത്, വാങ്ക്ഡേയിലെ ചരിത്രമുറങ്ങുന്ന മൈതാനത്ത് ഓസ്ട്രേലിയയെ 'ഡബിള്‍ സ്ട്രോങ്ങായി' വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെല്ലിന്റെ ഇന്നിങ്സ് കണ്ടവ‍രെല്ലാം ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം.

'Streets won't forget' എന്നൊരു പ്രയോഗമുണ്ട്, ഈ വാചകത്തെ സാധൂകരിക്കുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ ബാറ്റിങ്.

അഫ്ഗാനിസ്താനുയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഓസ്ട്രേലിയ 91-7 എന്ന സ്കോറിലേക്ക് വീണു. അഫ്ഗാന്റെ ഡഗൗട്ടിലപ്പോള്‍ സെമി ഫൈനല്‍ സ്വപ്നങ്ങളും ചരിത്രവിജയവുമെല്ലാം മിന്നിമറയുന്നുണ്ടായിരുന്നു. സ്കോ‍ര്‍ ബോര്‍ഡില്‍ തെളിഞ്ഞ വിന്‍ പ്രെഡിക്ടറില്‍ ഓസ്ട്രേലിയയുടെ വിജയസാധ്യത കേവലം 20 ശതമാനം മാത്രവും. അപ്പോഴാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ അവതരിച്ചത്. 'Streets won't forget' എന്നൊരു പ്രയോഗമുണ്ട്, ഈ വാചകത്തെ സാധൂകരിക്കുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ പിന്നീടുള്ള ബാറ്റിങ്. അതിന് 'ഭാഗ്യത്തിന്റെ' പിന്തുണ കൂടിയുണ്ടായിരുന്നു.

''എനിക്ക് കുറച്ച് അവസരം ലഭിച്ചു, ഞാന്‍ അത് പരമാവധി പ്രയോജനപ്പെടുത്തി,'' മത്സരശേഷം മാക്‌സ്‌വെല്‍ പറഞ്ഞതാണിത്. രണ്ട് ക്യാച്ചുകളും ഒരു എല്‍ബിഡബ്ല്യുവുമായിരുന്നു മാക്‌സ്‌വെല്‍ അതിജീവിച്ചത്. അതില്‍ എടുത്തുപറയേണ്ടത് എല്‍ബിഡബ്ല്യുവാണ്. നൂ‍ര്‍ അഹമ്മദിന്റെ പന്തിലായിരുന്നു മാക്‌സ്‌വെല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്, അമ്പയര്‍ ഔട്ടും വിധിച്ചു. ഏഴ് വിക്കറ്റ് വീണ സാഹചര്യത്തില്‍ റിവ്യൂ നല്‍കാതെ മാക്‌സ്‌വെല്ലിന് മറ്റ് മാര്‍ഗമില്ലായിരുന്നു. തേഡ് അമ്പയര്‍ പരിശോധിക്കുമ്പോള്‍ തന്നെ തീരുമാനം തനിക്കെതിരായിരിക്കുമെന്ന് ഉറപ്പിച്ച് മാക്‌സ്‌വെല്‍ പവലിയനിലേക്ക് നടക്കുകയും ചെയ്തു. പക്ഷെ ബോള്‍ ട്രാക്കിങ്ങില്‍ പന്ത് സ്റ്റമ്പ് മിസ് ചെയ്തുവെന്ന് തെളിഞ്ഞു. മാക്‌സ്‌വെല്ലിനും അഫ്ഗാനിസ്താനും അവിശ്വസിനീയമായിരുന്നു ആ നിമിഷം.

ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍
 ക്രിക്കറ്റിന് സമ്മാനിച്ച രാത്രി
ഇബ്രാഹിം സദ്രാന്‍: ഖോസ്റ്റിലെ യുദ്ധഭൂമിയില്‍നിന്ന് അഫ്ഗാന്റെ ചരിത്രശതകത്തിലേക്ക്

പിന്നീടാണ് മാക്‌സ്‌വെല്ലിനെ ക്രീസില്‍ അല്‍പ്പം കൂടി പ്രോആക്ടീവായി കണ്ടത്. വാങ്ക്ഡേയിലെ വിക്കറ്റിലൊളിഞ്ഞിരുന്ന ഭൂതങ്ങള്‍ ഓസ്ട്രേലിയന്‍ ബാറ്റ‍ര്‍മാരെ തലതാഴ്ത്തി മടങ്ങാന്‍ നിര്‍ബന്ധിതമാക്കിയിടത്തായിരുന്നു മാക്‌സ്‌വെല്ലിന്റെ മികവ് കണ്ടത്. താരം ബാറ്റ് ചെയ്തത് മറ്റൊരു വിക്കറ്റിലായിരുന്നോ എന്ന് പോലും തോന്നിച്ചു. തന്റെ വിക്കറ്റിനായി അഫ്ഗാന്‍ ബൗള‍ര്‍മാ‍ര്‍ വട്ടമിട്ട് പറന്നതായിരുന്നില്ല മാക്‌സ്‌വെല്ലിന് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയായത്, തന്റെ ശരീരം തന്നെയായിരുന്നു.

292 റണ്‍സെന്ന വിജയലക്ഷ്യം ബാലികേറമലയാണെന്ന് തോന്നിയ പോയിന്റില്‍നിന്ന് വെറും 'തമാശ'യാക്കി കളഞ്ഞു മാക്‌സ്‌വെല്ലിന്റെ ബ്രില്യന്‍സ്

ഇന്നിങ്സിന്റെ പാതി വഴിവരെ എല്ലാം സ്മൂത്തായിരുന്നു മാക്‌സ്‌വെല്ലിന്. മുംബൈയിലെ കൊടും ചൂടില്‍ 50 ഓവറുകള്‍ ഫീല്‍ഡ് ചെയ്തതശേഷം ബാറ്റ് ചെയ്യുന്നതിന്റേതായ പ്രശ്നങ്ങള്‍ വൈകാതെ ശരീരം പ്രകടപ്പിച്ചുതുടങ്ങി. പേശിവേദന കൊണ്ട് മൈതാനത്ത് കിടന്ന് മാക്‌സ്‌വെല്‍ പുളഞ്ഞു, തളര്‍ന്നു വീണു, റണ്‍സെടുക്കാന്‍ പോലും ഓടാനാകാത്ത സ്ഥിതി. നില്‍ക്കാന്‍ പോലുമാകുന്നില്ലായിരുന്നു. ഓസ്ട്രേലിയന്‍ ടീമിന്റെ ഫിസിയോ എത്ര പ്രവശ്യം കളത്തിലെത്തിയന്നതിന് കണക്കില്ല. എന്തിന് ഇന്നിങ്സിനിടെയില്‍ താരത്തിന് പകരമായി പാഡണിഞ്ഞ് കളത്തിലെത്താന്‍ ആദം സാംബ മൂന്ന് തവണ തയാറായി. റിട്ടയേഡ് ഹട്ടായി സ്വന്തം ശരീരവും മുന്നോട്ടുള്ള കളികള്‍ക്ക് മുന്‍കരുതലുമെടുത്ത് മടങ്ങാമായിരുന്നു അയാള്‍ക്ക്. പക്ഷേ വഴങ്ങിയില്ല.

ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍
 ക്രിക്കറ്റിന് സമ്മാനിച്ച രാത്രി
'ദ ഗ്രേറ്റ് ഇന്ത്യന്‍ പേസേഴ്സ്'; ലോകകപ്പ് നേട്ടങ്ങള്‍ക്ക് പിന്നിലെ വജ്രായുധം

ഓടാനാകില്ലെങ്കിലെന്താ ബൗണ്ടറികള്‍ അടിക്കാമല്ലോ എന്ന ലൈനിലായിരുന്നു മാക്‌സ്‌വെല്‍. 292 റണ്‍സെന്ന വിജയലക്ഷ്യം ബാലികേറമലയാണെന്ന് തോന്നിയ പോയിന്റില്‍നിന്ന് വെറും 'തമാശ'യാക്കി കളഞ്ഞു മാക്‌സ്‌വെല്ലിന്റെ ബ്രില്യന്‍സ്. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിങ്ങനെ ഓരോരുത്തരായി ബൗണ്ടറികളിലേക്ക് ഇടവേളകളില്ലാതെ പാഞ്ഞുകൊണ്ടേയിരുന്നു. ക്രീസില്‍ 'നിന്നടിച്ച്' ഫൂട് മൂവ്മെന്റിന്റെ പ്രധാന്യത്തെയൊക്കെ നിസാരമായി മാക്‌സ്‌വെല്‍ തിരുത്തിയെഴുതി.

ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍
 ക്രിക്കറ്റിന് സമ്മാനിച്ച രാത്രി
ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

മുജീബെറിഞ്ഞ 47-ാം ഓവറിലെ അഞ്ചാം പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സ്ലോഗ് സ്വീപ്പിലൂടെ അനായാസം ഒരു സിക്സ്. ഓസ്ട്രേലിയന്‍ സ്കോര്‍ 293-7, വിജയം. മാക്‌സ്‌വെല്‍ ഇരുനൂറും തൊട്ടു. ശേഷം ഇരുകൈകളും മുകളിലേക്കുയ‍ര്‍ത്ത് താരം വിജയമാഘോഷിച്ചു. വാങ്ക്ഡേയിലെ ഗാലറിയില്‍ സച്ചിന്റെ പ്രതിമ തല ഉയര്‍ത്തി നില്‍പ്പുണ്ടായിരുന്നു, പക്ഷേ അതിലും ഉയരത്തിലായിരുന്നു മാക്‌സിവെല്ലിന്റെ ഇന്നിങ്സ്.

logo
The Fourth
www.thefourthnews.in