രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം; ബംഗ്ലാദേശിനെ തുരത്തി അഫ്ഗാനിസ്ഥാന്‍

രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം; ബംഗ്ലാദേശിനെ തുരത്തി അഫ്ഗാനിസ്ഥാന്‍

ചിറ്റഗോങ്ങില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മുന്നൊരുക്കമെന്നോണം സംഘടിപ്പിച്ച ഏകദിന പരമ്പരയിലെ ബംഗ്ലാദേശിനെ തുരത്തി അനിഷേധ്യ ലീഡ് നേടി അഫ്ഗാനിസ്ഥാന്‍. മൂന്നു മത്സര പരമ്പരയില്‍ ഇന്നു നടന്ന രണ്ടാം മത്സരവും ആധികാരികമായ ജയിച്ച അവര്‍ ഒരു മത്സരം ബാക്കിനില്‍ക്കെ 2-0 എന്ന നിലയിലാണ് പരമ്പര സ്വന്തമാക്കിയത്.

ചിറ്റഗോങ്ങില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 43.2 ഓവറില്‍ വെറും 189 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഫസല്ലാഹ് ഫറൂഖിയും മുജീബ് ഉര്‍ റഹ്മാനുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി റാഷിദ് ഖാനും ഒരു വിക്കറ്റുമായി മുഹമ്മദ് നബിയും ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി.

ബംഗ്ലാദേശ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം മുഷ്ഫിക്കര്‍ റഹീമിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 85 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 69 റണ്‍സാണ് താരം നേടിയത്. മുന്‍ നായകന്‍ ഷാക്കീബ് അല്‍ ഹസന്‍(25), വാലറ്റ താരം മെഹ്ദി ഹസന്‍ മിറാസ്(25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നേരത്തെ ഗുര്‍ബാസിന്റെയും സര്‍ദ്രാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഗുര്‍ബാസ് 125 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 145 റണ്‍സ് നേടിയപ്പോള്‍ 119 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 100 റണ്‍സാണ് സദ്രാന്‍ നേടിയത്. ബംഗ്ലാ ബൗളര്‍മാര്‍ വഴങ്ങി 33 എക്‌സ്ട്രാ റണ്ണുകളും മുഹമ്മദ് നബിയും നേടിയ 25 റണ്‍സുമാണ് പിന്നീട് അഫ്ഗാന്‍ സ്‌കോര്‍ നിര്‍ണായക സംഭാവനയായത്.

logo
The Fourth
www.thefourthnews.in