മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര

മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര

ഗുജറാത്ത് ടൈറ്റന്‍സിലെ പോലെയാകില്ല മുംബൈയിലെ കാര്യങ്ങള്‍. ടൈറ്റന്‍സില്‍ ഹാർദിക്കായിരുന്നു എല്ലാം. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും താരത്തിന്റെ കൈകളിലായിരുന്നു
Updated on
2 min read

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് തന്റെ ആദ്യ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാർദിക്ക് പാണ്ഡ്യ മടങ്ങിയെത്തിയപ്പോള്‍ തന്നെ പദ്ധതികള്‍ വ്യക്തമായിരുന്നു. രോഹിത് ശർമയുടെ പേര് വെട്ടി മുംബൈ ഹാർദിക്കിന് നായകനാക്കുമെന്നതും പ്രതീക്ഷിച്ചതുതന്നെ. എന്നാല്‍ അപ്രതീക്ഷിതമായത്, ഇത് വേഗത്തില്‍ സംഭവിച്ചുവെന്നതാണ്. കൃത്യമായി പറഞ്ഞാല്‍ ഹാർദിക്കിന്റെ തിരിച്ചുവരവിന് 20 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ രോഹിത് മുന്‍പന്തിയില്‍ തന്നെയുണ്ട്. അഞ്ച് കിരീടങ്ങള്‍ നേടിയ നായകന്മാരുടെ പട്ടികയെടുത്താല്‍ രോഹിതിനൊപ്പമുള്ള ഏകതാരം ചെന്നൈ സൂപ്പർ കിങ്സിന്റെ എംഎസ് ധോണി മാത്രമാണ്. ഇത്രയേറ വിജയം സമ്മാനിച്ച നായകനെ മാറ്റാന്‍ മുംബൈ തയാറായത് എന്തുകൊണ്ടായിരിക്കും.

താരങ്ങളോട് സഹതാപം കാണിക്കുന്ന രീതി വച്ച്പുലർത്താത്ത ടീമാണ് മുംബൈ

രോഹിതിന് തിരിച്ചടിയായത് ബാറ്റിങ്ങോ?

2021, 2022 സീസണുകളിലെ തിരിച്ചടിക്ക് ശേഷം 2023-ല്‍ മുംബൈ പ്ലെ ഓഫിലെത്തിയിരുന്നു. എന്നാല്‍ ഇതിനുതൊട്ടുപിന്നാലെ തന്നെ ഹാർദിക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് രോഹിതിനെ മുംബൈ മാനേജ്മെന്റ് അറിയിച്ചിരുന്നതായാണ് ഇഎസ്‌പിഎന്‍ ക്രിക്ക്‌ഇന്‍ഫൊ റിപ്പോർട്ട് ചെയ്യുന്നത്. രോഹിതിന്റെ നായകമികവായിരിക്കില്ല മറിച്ച് ബാറ്റിങ് പ്രകടനമാകാം മുംബൈ മാനേജ്മെന്റിന്റെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. 2022, 2023 സീസണുകളില്‍ രോഹിതിന്റെ ബാറ്റിങ് ശരാശരി ഇരുപതില്‍ താഴെയാണ്.

മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര
രോഹിത് ശര്‍മ പിന്മാറി; മുംബൈ ഇന്ത്യന്‍സിനെ ഇനി ഹാര്‍ദ്ദിക് നയിക്കും

അടുത്ത സീസണ്‍ ആരംഭിക്കുമ്പോള്‍ രോഹിതിന്റെ പ്രായം 37 വയസായിരിക്കും. പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഇതുമൊരു കാരണമായേക്കാം. താരങ്ങളോട് സഹതാപം കാണിക്കുന്ന രീതി വച്ച്പുലർത്താത്ത ടീമാണ് മുംബൈയെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാണ്. സച്ചിന്‍ തെണ്ടുല്‍ക്കർ, റിക്കി പോണ്ടിങ്, ഹർഭജന്‍ സിങ്, ലസിത് മലിംഗ, കിറോണ്‍ പൊള്ളാർഡ് തുടങ്ങിയ ടീമിന്റെ നെടുംതൂണുകളെ പോലും മാറ്റി നിർത്താന്‍ മുംബൈ തയാറായിട്ടുണ്ട്.

രോഹിത് മാതൃക

ഓരോ താരങ്ങളില്‍ നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് രോഹിതിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. ആത്മവിശ്വാസവും സ്വാതന്ത്ര്യവും നല്‍കിയ നായകനെക്കുറിച്ച് മുംബൈയിലെ താരങ്ങള്‍ പലപ്പോഴും വാചാലരായിട്ടുണ്ട്. വളരെ സാധാരണമായ ആശയവിനിമയ ശൈലി ലളിതവും സങ്കീർണതയില്ലാത്തതുമാണ്. സമ്മർദ സാഹചര്യങ്ങളില്‍ തന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ രോഹിതിന് സാധിക്കുന്നതും ഈ ശൈലികൊണ്ടുതന്നെയെന്ന് പറയാം.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ച് കിരീടം നേടിയ നായകനാണ് രോഹിത്. 2013, 2015 സീസണുകളില്‍ പ്രധാന എതിരാളികളായ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയായിരുന്നു രോഹിതും സംഘവും കിരീടം സ്വന്തമാക്കിയത്. 2017-ല്‍ റൈസിങ് പൂനെ സൂപ്പർജയന്റ്സിനെ കലാശപ്പോരില്‍ കീഴടക്കി. 2019, 2020 സീസണുകളില്‍ ജേതാക്കളായപ്പോള്‍ ഐപിഎല്ലില്‍ കിരീടം നിലനിർത്തുന്ന രണ്ടാമത്തെ നായകനെന്ന പേരും രോഹിത് നേടിയെടുത്തു.

മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര
ബിസിസിഐയുടെ ആദരം; ധോണിയുടെ ജേഴ്‌സി നമ്പര്‍ ഏഴിനും ഇനി വിശ്രമം, വിരമിക്കല്‍ പ്രഖ്യാപിച്ചു

കിരീടനേട്ടങ്ങളില്‍ പൊള്ളാർഡ്, മലിംഗ, ഹർഭജന്‍, ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പോലുള്ള താരങ്ങള്‍ രോഹിതിന്റെ കീഴിലുണ്ടായിരുന്നു. പക്ഷേ, 2015-ല്‍ ലീഗിന്റെ ആദ്യ ഘട്ടത്തില്‍ പട്ടികയുടെ അവസാനസ്ഥാനത്ത് തുടർന്നതിന് ശേഷമായിരുന്നു മുന്നേറ്റം. രോഹിതിന്റെ നായകമികവിന് അടിവരയിട്ട സീസണായിരുന്നു അത്. 2015-ന് ശേഷമാണ് രോഹിതെന്ന നായകനില്‍ കൂടുതല്‍ വിശ്വാസ്യത താരങ്ങള്‍ക്കും ആരാധകർക്കുമുണ്ടായത്.

2024-ല്‍ ട്വന്റി20 ലോകകപ്പ് വരാനിരിക്കെ ഐപിഎല്ലില്‍ നായകഭാരമില്ലാതെ ബാറ്റ് ചെയ്യാനാകുന്നത് രോഹിതിനെ സഹായിച്ചേക്കും. 2023 ഏകദിന ലോകകപ്പ് മത്സരങ്ങിളില്‍ പവർപ്ലേയില്‍ രോഹിത് സമ്മാനിച്ച തുടക്കമായിരുന്നു പലപ്പോഴും ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകിയത്. ട്വന്റി20 ലോകകപ്പിലും രോഹിതിന് സമാനപ്രകടനം ആവർത്തിക്കാനായാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ വർധിക്കും.

ഹാർദിക്കിന് മുന്നിലെ വെല്ലുവിളി

രോഹിതിന്റെ കീഴിലായിരുന്നു ഹാർദിക്ക് ഐപിഎല്ലില്‍ അരങ്ങേറിയത്. പിന്നീട് മുംബൈയിലെ പ്രകടനം ഹാർദിക്കിനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുകയുമായിരുന്നു. നിലവില്‍ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടർ ഹാർദിക്കാണ്. ധോണിയുടെ പാത പിന്തുടരുന്നതിനോടാണ് താല്‍പ്പര്യമെന്ന് പലപ്പോഴും ഹാർദിക്ക് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രോഹിതിനോട് ബഹുമാനം മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര
'സങ്കടം മറയ്ക്കാന്‍ കൂട്ടായുണ്ടായിരുന്നത് മൈതാനങ്ങള്‍'; മുംബൈ ഇന്ത്യന്‍സിന്റെ വയനാടന്‍ കരുത്താകാന്‍ സജന

ഗുജറാത്ത് ടൈറ്റന്‍സിലെ പോലെയാകില്ല മുംബൈയിലെ കാര്യങ്ങള്‍. ടൈറ്റന്‍സില്‍ ഹാർദിക്കായിരുന്നു എല്ലാം. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും താരത്തിന്റെ കൈകളിലായിരുന്നു. താന്‍ എവിടെ ബാറ്റ് ചെയ്യണം, പന്തെറിയണോ വേണ്ടയോ എന്ന തീരുമാനമെല്ലാം ഹാർദിക്ക് തന്നെയായിരുന്നു എടുത്തിരുന്നു. എന്നാല്‍ മുംബൈയെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകണം എന്ന ഭാരിച്ച ഉത്തരവാദിത്വം ഹാർദിക്കിനുണ്ട്.

ഹാർദിക്കിന്റെ വരവിലെ അതൃപ്തികള്‍

ഹാർദിക്കിന്റെ വരവിന് പിന്നാലെ ജസ്പ്രീത് ബുംറ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് നിശബ്ദതയാണ് ചില സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച ഉത്തരമെന്നായിരുന്നു. ഹാർദിക്കിനെ നായകനായുള്ള പ്രഖ്യാപനത്തിന് ശേഷം ഹൃദയഭേദകം എന്ന് സൂചിപ്പിക്കുന്ന ഇമോജിയാണ് സൂര്യകുമാർ യാദവ് പങ്കുവച്ചത്. രോഹിതിന്റെ പിന്‍ഗാമിയാകാന്‍ ആരാണ് യോഗ്യന്‍? മുംബൈ മാനേജ്മെന്റ് പരിശോധിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കാം?

സിനിയോരിറ്റിയാണ് മാനദണ്ഡമെങ്കില്‍ 2012-ല്‍ മുംബൈയിലെത്തിയ സൂര്യകുമാറിനാണ് മുന്‍തൂക്കം വരണ്ടേത്. താരം പിന്നീട് കൊല്‍ക്കത്തയ്ക്കൊപ്പം ചേർന്നെങ്കിലും 2018-ല്‍ വീണ്ടും മുംബൈയുടെ കൂടാരത്തിലെത്തി.

ജസ്പ്രിത് ബുംറയാകട്ടെ 2013 മുതല്‍ മുംബൈയുടെ കുപ്പായത്തിലുണ്ട്. മുംബൈയ്ക്കൊപ്പം ഒരുപതിറ്റാണ്ടിന്റെ പരിചയസമ്പത്ത് ബുംറയ്ക്കുണ്ട്. ഹാർദിക്കിനേക്കാളും സൂര്യകുമാറിനേക്കാളും മുംബൈയുടെ താളം അറിയുന്നതും ബുംറയ്ക്ക് തന്നെ.

മറുവശത്ത് ഹാർദിക്ക് പാണ്ഡ്യ രണ്ട് ഐപിഎല്‍ സീസണുകളിലാണ് നായകപദവിയിലെത്തിയത്. കന്നി സീസണില്‍ തന്നെ ഗുജറാത്തിനെ ഹാർദിക്ക് കിരീടത്തിലേക്കെത്തിച്ചു. രണ്ടാം തവണ ഫൈനലിലും. ഇതിനുപുറമെ രോഹിതിന്റെ അഭാവത്തില്‍ ട്വന്റി20കളില്‍ ഇന്ത്യയെ നയിച്ച പരിചയസമ്പത്തും ഹാർദിക്കിനുണ്ട്.

logo
The Fourth
www.thefourthnews.in