ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20: തിരുവനന്തപുരത്ത് കനത്ത സുരക്ഷ; നളെ ഗതാഗത നിയന്ത്രണം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20: തിരുവനന്തപുരത്ത് കനത്ത സുരക്ഷ; നളെ ഗതാഗത നിയന്ത്രണം

മത്സരം നാളെ രാത്രി ഏഴ് മണി മുതൽ
Updated on
2 min read

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്‌റി മത്സരത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നാളെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 1,650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഏഴ് സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

ക്രമസമാധാന ചുമതലയുളള ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന് പുറമെ ഓരോ സോണിന്റേയും മേല്‍നോട്ടച്ചുമതല എസ് പി മാര്‍ക്കായിരിക്കും. സോണുകളെ 109 സെക്ടറുകളായി തിരിച്ച് 19 ഡി വൈ എസ് പിമാരുടേയും 28 സി ഐമാരുടേയും 182 എസ് ഐ മാരുടേയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തും പരിസരങ്ങളിലുമായി സുരക്ഷ ഒരുക്കുന്നത്.

തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും, ആംഡ് പോലീസ് ബറ്റാലിയനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്റ്റേറ്റ് പോലീസ് കമാന്‍ഡോ സംഘം, ബോംബ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമാകും. ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 സ്‌പെഷ്യല്‍ സ്‌ട്രൈക്കര്‍ ഫോഴ്‌സുകളും ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടുവരന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

സ്‌റ്റേഡിയത്തില്‍ നിയന്ത്രണങ്ങള്‍

വൈകിട്ട് 4.30 മുതലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ്തതില്‍ കാണികളെ പ്രവേശിപ്പിക്കൂ. മത്സരം കാണാനെത്തുന്നവര്‍ പാസ്സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടുവരന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ അനുവദമുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാന്‍ പാടില്ല. സ്റ്റേഡിയത്തിനകത്ത് ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കും.

പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

ഗതാഗതക്രമീകരണങ്ങളും വാഹന പാര്‍ക്കിങും

മത്സര ദിനമായ നാളെ വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി 12 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ വഴി തിരിച്ചു വിടും. ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്ന് തിരിഞ്ഞ് ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് - മുക്കോലയ്ക്കല്‍ വഴിയും തിരിച്ചു വിടും.

തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍, ആക്കുളം, കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക് മണ്‍വിള, കുളത്തൂര്‍ വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്.

പാര്‍ക്കിങ് ക്രമീകരണങ്ങള്‍

മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കാര്യവട്ടം എല്‍ എന്‍ സി പി ഇ, കാര്യവട്ടം ഗവണ്‍മെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, കാര്യവട്ടം ബി എഡ് സെന്റര്‍, കഴക്കൂട്ടം ഫ്‌ളൈഓവറിന് താഴെ എന്നിവിടങ്ങളില്‍ പോലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.

logo
The Fourth
www.thefourthnews.in