ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പലകുറി മുംബൈ ഇന്ത്യന്‍സിന്റെ രക്ഷയ്‌ക്കെത്തിയത് ക്യാപ്റ്റന്‍ രോഹിതിന്റെ ഇത്തരം ഇന്റ്യൂഷന്‍സ് ആണ്. ഇപ്പോള്‍ ബാസ്‌ബോളിനെ അടക്കിനിര്‍ത്താന്‍ ടീം ഇന്ത്യയെ സഹായിച്ചതും അതുതന്നെ
Updated on
3 min read

ക്രിക്കറ്റില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഏറ്റവും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നാണ് മൈതാനത്ത് എടുക്കുന്ന തീരുമാനങ്ങള്‍. ഞൊടിയിടയിലായിരിക്കണം അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍. ചിലപ്പോള്‍ തിരിച്ചടിച്ചേക്കാം, അതു സൂക്ഷ്മതയോടെ വേണം തീരുമാനിക്കാനും. പല മത്സരങ്ങളിലും പല നായകന്മാരും ഇത്തരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചകള്‍ ക്രിക്കറ്റ് പ്രേമികള്‍ യഥേഷ്ടം കണ്ടിട്ടുണ്ട്.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ക്രിക്കറ്റ് ലോകത്തിനെ വിസ്മയിപ്പിച്ച, അല്ലെങ്കില്‍ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കേളീലൈിയുള്ള ഒരു ടീമിനെ ഒരു യുവതാരങ്ങളുടെ പിന്‍ബലത്തില്‍ പിടിച്ചുകെട്ടിയ ഒരു ക്യാപ്റ്റന്റെ മികച്ച തീരുമാനങ്ങളാണ്. മറ്റാരുമല്ലത്, ടെസ്റ്റ് ക്രിക്കറ്റിനെ 'ബാസ്ബോള്‍' എന്ന കേളീശൈലിയിലൂടെ വിറപ്പിച്ച ഇംഗ്ലണ്ടിനെ തുരത്തി പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
ഡബ്ല്യുപിഎല്‍ വെയിറ്റിങ്! 'ബിഗ് ഹിറ്റര്‍' റോളിലേക്ക് വയനാട്ടുകാരി; സജന സജീവന്‍ അഭിമുഖം

ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പരനേടിയതില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കാന്‍ വരട്ടെ. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം, ചിലരുടെ ഫോം നഷ്ടം, പരുക്കില്‍ നിന്ന് മുക്തി നേടിയത്തിയവര്‍ക്ക് മികവിലേക്ക് ഉയരാന്‍ കഴിയാത്ത അവസ്ഥ, പകരക്കാരായി അണിനിരത്താന്‍ ഉള്ളത് ഒരുപിടി അരങ്ങേറ്റക്കാര്‍ മാത്രം. അത്തരമൊരു സാഹചര്യം നേരിട്ടാണ് രോഹിത് ഒരു മത്സരം ശേഷിക്കെ അഞ്ചു മത്സര പരമ്പരയില്‍ ടീമിനെ 3-1ന് മുന്നില്‍ എത്തിച്ചിരിക്കുന്നത്.

ഹൈദരാബാദില്‍ ജയിക്കാമായിരുന്ന മത്സരം കൈവിട്ടുകൊണ്ടൊരു തുടക്കം, പിന്നാലെ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പരുക്കുകള്‍, വിരാട് കോഹ്ലി എന്ന റണ്‍ മെഷീന്റെ അഭാവം നേരത്തെതന്നെ നിഴലിച്ച ബാറ്റിങ് നിരയില്‍ നിന്ന് രാഹുലും ജഡേജയും കൂടി ഇല്ലാതായതോടെ ആരും ടീം ഇന്ത്യക്ക് സാധ്യത കല്‍പിച്ചിരുന്നില്ല.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0

പരുക്കേറ്റ് വീണവര്‍ക്ക് പകരം ആരെ ഇറക്കുമെന്ന കാര്യത്തില്‍പ്പോലും ആശങ്കയായിരുന്നു രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിലെന്നു തുറന്നുപറഞ്ഞത് കോച്ച് രാഹുല്‍ ദ്രാവിഡാണ്. രാഹുലിനു പകരം ഒരു പുതുമഖ ബാറ്ററെ ഇറക്കാം, പക്ഷേ ജഡേജയ്ക്ക് പകരം ആര് എന്ന ചോദ്യമാണ് അതിന് കാരണം? ടീമിന്റെ മികച്ച രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍ മാത്രമല്ല ടീം ഇന്ത്യക്ക് ജഡേജ, മറിച്ച് ബാറ്റിങ് നിരയില്‍ ആറാം നമ്പറിലെ സ്ഥിരക്കാരനും തൊട്ടുമുമ്പ് പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ച മത്സരത്തിലെ ടോപ്സ്‌കോററുമാണ്.

രണ്ടു പേരുകളായിരുന്നു പരിഗണനയില്‍, വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും. ഇവരില്‍ ആരെ പരിഗണിക്കുമെന്നായിരുന്നു ആശയക്കുഴപ്പം. കുല്‍ദീപ് വിക്കറ്റ് എടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള റിസ്റ്റ് സ്പിന്നറാണ്, എന്നാല്‍ ടെസ്റ്റില്‍ കാര്യമായ റെക്കോഡില്ല. വാഷിങ്ടണ്‍ സുന്ദര്‍ ഭേദപ്പെട്ട സ്പിന്നറാണ്, അത്യാവശ്യം നന്നായി ബാറ്റ് ചെയ്യുകയും ചെയ്യും. കോച്ച് രാഹുല്‍ ദ്രാവിഡ് ഉള്‍പ്പടെയുള്ളവര്‍ സുന്ദറിനു വേണ്ടി നിലകൊണ്ടപ്പോള്‍ രോഹിതിന്റെ നിര്‍ബന്ധം കുല്‍ദീപിനെ ഉള്‍പ്പെടുത്താനായിരുന്നു.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
സിക്‌സറടി വീരന്‍, യുവ്‌രാജ് സിങ്ങിന്റെ പിന്‍ഗാമി; ലോകകപ്പ് സ്‌ക്വാഡില്‍ ശിവം ദുബെ വേണ്ടേ?

മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് രോഹിതിന്റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. മൂന്നാം ടെസ്റ്റില്‍ ജഡേജ തിരിച്ചുവന്നപ്പോഴും ആശയക്കുഴപ്പമുണ്ടായി. ജഡേജയ്ക്കു വേണ്ടി ആരു വഴിമാറണം? കുല്‍ദീപോ, അക്‌സര്‍ പട്ടേലോ? 2023-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ നേരിട്ട അതേ പ്രതിസന്ധി. അന്ന് കുല്‍ദീപിനെ പുറത്തിരുത്തി ബാറ്റിങ് മികവ് കൂടി പരിഗണിച്ച് അക്‌സറിനാണ് അവസരം നല്‍കിയത്.

എന്നാല്‍ ഇക്കുറി രോഹിത് ഉറച്ചനിലപാട് തന്നെ സ്വീകരിച്ചു, കുല്‍ദീപ് മതി. വിശാഖപട്ടണത്ത് നടന്ന ആ മത്സരം കണ്ടവരാരും രോഹിതിന്റെ തീരുമാനം തെറ്റിയെന്നു പറയില്ല. ബൗളിങ്ങില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നാലു വിക്കറ്റുകള്‍. എന്നാല്‍ അവിടെയായിരുന്നു കുല്‍ദീപ് ഇന്ത്യയുടെ രക്ഷകനായത്. മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ നൈറ്റ്‌വാച്ച്മാനായി ഇറങ്ങിയ 91 പന്തില്‍ 27 റണ്‍സ് നേടിയ പ്രകടനവും നിര്‍ണായകമായിരുന്നു.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
പേസറായി തുടങ്ങി 'സ്പിന്‍ ചെയ്ത്' ബാറ്ററായി മാറിയ രജത് പാട്ടീദാര്‍; ടീം ഇന്ത്യയില്‍ കോഹ്ലിയുടെ പകരക്കാരന്‍

ഇതിനു പുറമേ പരിചയസമ്പത്തില്ലാത്ത രണ്ടാം പേസറെ ഒഴിവാക്കി എക്‌സ്ട്രാ സ്പിന്നറെ ഉള്‍പ്പെടുത്തുന്ന കാര്യവും ടീം മീറ്റിങ്ങില്‍ ചര്‍ച്ചയായിരുന്നതായി ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിഭാഗം പേരും എക്‌സ്ട്രാ സ്പിന്നറെ പിന്തുണച്ചപ്പോള്‍ രോഹിത് രണ്ടാം പേസര്‍ വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. അങ്ങനെ വിശാഖപട്ടണത്ത് മുകേഷ് കുമാറിനും റാഞ്ചിയില്‍ ആകാശ് ദീപിനും അവസരം ലഭിച്ചു. ഈ തീരുമാനം രോഹിത് ഈ പരമ്പരയില്‍ മാത്രം കൈക്കൊണ്ടതല്ല.

വിരാട് കോഹ്ലി-രവി ശാസ്ത്രി കാലഘട്ടത്തിനു ശേഷം ടീം ഇന്ത്യയുടെ മാറ്റത്തിനു തന്നെ കാരണമായത് ഒരു ചിന്താഗതിയാണ്. സ്വന്തം മണ്ണിലായാലും വിദേശ മണ്ണിലായാലും എതിരാളിയുടെ 20 വിക്കറ്റുകളും വീഴ്ത്താന്‍ കെല്‍പുള്ള ബൗളിങ് നിരയായിരിക്കണം വേണ്ടത് എന്നത് രോഹിത്-ദ്രാവിഡ് സഖ്യത്തിന്റെ തീരുമാനമാണ്. അതനുസരിച്ചാണ് പലപ്പോഴും ടീം തിരഞ്ഞെടുപ്പ്. അതിനു വേണ്ടി അധിക ബാറ്ററെ ഒഴിവാക്കാന്‍ പോലും രോഹിത് മടിക്കാറില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പലകുറി രോഹിതിന്റെ തീരുമാന നിര്‍ണയങ്ങള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയിരുന്നു.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്

രാജ്‌കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനംപരിചയസമ്പന്നനായ രവിചന്ദ്രന്‍ അശ്വിനു പകരം കുല്‍ദീപിനെ ആദ്യം ബൗള്‍ ചെയ്യാന്‍ വിളിച്ചത് ഏവരെയും അമ്പരിപ്പിച്ച തീരുമാനമാണ്. കുല്‍ദീപ് ആദ്യം ഇംഗ്ലീഷ് ബാറ്റര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞെങ്കിലും പിന്നീട് വെറും 12 ഓവര്‍ സ്‌പെല്ലില്‍ ബാസ്‌ബോളിനെ ചുരുട്ടിക്കെട്ടുന്നതാണ് കണ്ടത്.

രണ്ടാം ദിനം ആറ് ഓവര്‍ സ്‌പെല്‍ എറിഞ്ഞ കുല്‍ദീപ് വഴങ്ങിയത് 42 റണ്‍സ്. ഏതു ക്യാപ്റ്റനും പിന്നീട് ആ ബൗളറെ രംഗത്തിറക്കാന്‍ ഒന്നു മടിക്കും. എന്നാല്‍ മൂന്നാം ദിനം രോഹിത് ബൗളിങ് ഏല്‍പിച്ചത് ജസ്പ്രീത് ബുംറയെയും കുല്‍ദീപിനെയുമാണ്. 202-ന് രണ്ട് എന്ന ശക്തമായ നിലയിലാണ് ആ സമയം ഇംഗ്ലണ്ട്. മത്സരം ഏതു ദിശയിലേക്കും തിരിയാമെന്ന അവസ്ഥ. കമന്ററി ബോക്‌സില്‍ ഇരുന്ന മുന്‍താരങ്ങള്‍ പോലും രോഹിതിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ പിന്നീടുള്ള 12 ഓവറില്‍ കുല്‍ദീപ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതാണ് കണ്ടത്. രണ്ടു വിക്കറ്റുകള്‍ മാത്രമാണ് നേടിയതെങ്കിലും 12 ഓവറില്‍ വെറും 35 റണ്‍സ് മാത്രം വഴങ്ങിയ കുല്‍ദീപ് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഗെയിമിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു. തുടക്കത്തിലെ ആ 12 ഓവറില്‍ റണ്‍സ് വഴങ്ങാതെ ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടാനായതാണ് നൂറിന് മേല്‍ ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്.

ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍
ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?

ഈ പരമ്പരയില്‍ മികച്ച ആക്രമണോത്സുക ഫീല്‍ഡ് സെറ്റ് ഒരുക്കിയും രോഹിത് ഏവരെയും അമ്പരപ്പിച്ചു. നാലാം ടെസ്റ്റില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളിയെ കുരുക്കാന്‍ രോഹിത് പ്രയോഗിച്ച തന്ത്രം തന്നെ ഉദാഹരണം. 65 സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധസെഞ്ചുറി നേടി മിന്നുന്ന ഫോമില്‍ കളിച്ചു വന്ന ക്രോളിക്കെതിരേ കവര്‍ പൊസിഷനില്‍ ഫീല്‍ഡറെ നിര്‍ത്താതെ കൂറ്റനടിക്ക് ശ്രമിക്കാന്‍ പ്രേരിപ്പിച്ച രോഹിത് അതിനൊപ്പം പന്ത് കുത്തിത്തിരിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള കുല്‍ദീപിനെ ബൗളിങ്ങിനുമയച്ചു. രോഹിതിന്റെ കെണിയില്‍ കൃത്യമായി ക്രോളി വീണു. കവറിനു മീതേ സിക്‌സര്‍ തൂക്കാനുള്ള ക്രോളിയുടെ ശ്രമം കുല്‍ദീപിന്റെ ടേണിനു മുന്നില്‍ പിഴച്ചു, ഫലം ക്ലീന്‍ ബൗള്‍ഡ്.

ഇത്തരം തന്ത്രങ്ങളും തീരുമാനങ്ങളുമെടുക്കാനുള്ള ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സാണ് ഏതു ടീമും ആഗ്രഹിക്കുന്നത്. ചിലസമയത്ത് തീരുമാനങ്ങള്‍ തിരിച്ചടിക്കുമ്പോള്‍ രോഹിതിന്റെ കാര്യത്തില്‍ അത് വളരെ അപൂര്‍വമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പലകുറി മുംബൈ ഇന്ത്യന്‍സിന്റെ രക്ഷയ്‌ക്കെത്തിയത് ക്യാപ്റ്റന്‍ രോഹിതിന്റെ ഇത്തരം ഇന്റ്യൂഷന്‍സ് ആണ്. ഇപ്പോള്‍ ബാസ്‌ബോളിനെ അടക്കിനിര്‍ത്താന്‍ ടീം ഇന്ത്യയെ സഹായിച്ചതും അതു തന്നെ. ബാസ്‌ബോളിനെ കീഴടക്കിയതോടെ രോഹിത് ബ്രില്യന്‍സിനെ രോ-ബോള്‍ എന്നു വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു ക്രിക്കറ്റ് ആരാധകര്‍.

logo
The Fourth
www.thefourthnews.in