കുറഞ്ഞ ഓവര്‍ നിരക്ക്‌: ഇന്ത്യയ്ക്കും വെസ്റ്റിൻഡീസിനും പിഴ ചുമത്തി ഐസിസി

കുറഞ്ഞ ഓവര്‍ നിരക്ക്‌: ഇന്ത്യയ്ക്കും വെസ്റ്റിൻഡീസിനും പിഴ ചുമത്തി ഐസിസി

ഐസിസി എലൈറ്റ് പാനല്‍ ഓഫ് മാച്ച് റഫറി റിക്കി റിച്ചാര്‍ഡ്‌സണ്‍ പിഴ ചുമത്തിയത്.
Updated on
1 min read

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യില്‍ സ്ലോ ഓവര്‍‍ റേറ്റ് നിലനിര്‍ത്തിയതിന് ഇരു ടീമുകള്‍ക്കും പിഴ. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റവും കുറഞ്ഞ ഓവര്‍ നിരക്കില്‍ നിന്ന് യഥാക്രമം ഒന്നും രണ്ടും ഓവര്‍ പിന്നിലായതിനാണ് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ പിഴ ചുമത്തിയത്.

കുറഞ്ഞ ഓവര്‍ നിരക്ക്‌: ഇന്ത്യയ്ക്കും വെസ്റ്റിൻഡീസിനും പിഴ ചുമത്തി ഐസിസി
'ഞാനുള്‍പ്പടെയുള്ളവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് തിരിച്ചടിയായി'; തോല്‍വിയില്‍ കുറ്റസമ്മതവുമായി ഹാര്‍ദ്ദിക്‌

വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റില്‍ നിന്ന് ഒരോവര്‍ പിന്നിലായതിന് മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് ഇന്ത്യയ്ക്ക് പിഴ. രണ്ട് ഓവര്‍ പിന്നിലായ വിന്‍ഡീസിന് മാച്ച് ഫീയുടെ 10% പിഴ ഒടുക്കേണ്ടി വരും. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും വിന്‍ഡീസ് നായകന്‍ റോവ്മാന്‍ പവലും കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ ഔപചാരിക വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് ഐസിസി വ്യക്തമാക്കി. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരായ ഗ്രിഗറി ബ്രാത്ത്വെയ്റ്റ്, പാട്രിക് ഗസ്റ്റാര്‍ഡ്, തേര്‍ഡ് അംപയര്‍ ലെസ്ലി റെയ്ഫര്‍ എന്നിവരാണ് കുറ്റം ചുമത്തിയത്.

കുറഞ്ഞ ഓവര്‍ റേറ്റില്‍ നിന്ന് ഒരോവര്‍ പിന്നിലായതിന് മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് ഇന്ത്യയ്ക്ക് പിഴ.

ഐസിസി ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ചാണ് സ്ലോ ഓവര്‍ റേറ്റിന് പിഴ ചുമത്തുന്നത്. ഓരോ ഓവറിനും കളിക്കാര്‍ക്ക് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴത്തുക. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഗയാനയിലെ പ്രൊവിഡന്‍സില്‍ നടക്കും.

logo
The Fourth
www.thefourthnews.in