ഗില്‍ തിരിച്ചെത്തുന്നു; രാഹുലോ സർഫറാസോ, ആര് വഴിമാറിക്കൊടുക്കും?

ഗില്‍ തിരിച്ചെത്തുന്നു; രാഹുലോ സർഫറാസോ, ആര് വഴിമാറിക്കൊടുക്കും?

32-ാം വയസില്‍ കരിയറിലെ ഏറ്റവും നിർണായകഘട്ടത്തിലാണ് രാഹുല്‍. പരുക്കിന്റെ പിടിയില്‍നിന്ന് മോചിതനായി താരം തിരിച്ചെത്തിയിട്ടേയുള്ളൂ
Updated on
1 min read

ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലൻഡിനെതിരായ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയും തോല്‍വിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്ര കഠിനമാക്കിയിരിക്കുകയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ബാറ്റിങ് നിരയില്‍ ടീം മാനേജ്മെന്റ് ചില മാറ്റങ്ങള്‍ക്കു തയാറായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. യുവതാരം ശുഭ്‌മാൻ ഗില്ലിന്റെ തിരിച്ചുവരവിന് പൂനെ ടെസ്റ്റ് സാക്ഷ്യം വഹിച്ചേക്കും. ബാറ്റിങ് ലൈനപ്പില്‍ മൂന്നാം നമ്പർ സ്ഥാനത്തേക്ക് ഗില്‍ എത്തിയാല്‍ ആര് പുറത്തിരിക്കേണ്ടി വരുമെന്നാണ് ആകാംക്ഷ.

ഗില്ലിനു വഴിമാറിക്കൊടുക്കാൻ സാധ്യതയുള്ള രണ്ട് താരങ്ങളാണ് ടീമിലുള്ളത്. കെ എല്‍ രാഹുലും സർഫറാസ് ഖാനും. ബെംഗളൂരു ടെസ്റ്റില്‍ നേടിയ 150 റണ്‍സ് സർഫറാസിനെ തുണയ്ക്കും. താരത്തിന്റെ പോരാട്ടമായിരുന്നു ഇന്നിങ്സ് തോല്‍വിയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാൻ സഹായിച്ചത്. കൂടാതെ, സ്പിന്നർമാർക്കെതിരെ സർഫറാസിന്റെ മികവും മാനേജ്മെന്റിന് തള്ളിക്കളയാനാകില്ല.

സർഫറാസിനെ ഒഴിവാക്കാൻ മാനേജ്മെന്റ് തയാറാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതോടെ തിരഞ്ഞെടുപ്പ് ഗില്‍, രാഹുല്‍ എന്നീ പേരുകളിലേക്ക് ചുരുങ്ങും.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ട ഏക ബാറ്റർ രാഹുലാണ്. എന്നാല്‍, ഇതുകൊണ്ട് മാത്രം രാഹുലിനെ ഒഴിവാക്കാൻ മാനേജ്മെന്റ് തയാറാകുമോ? കഴിഞ്ഞ പത്ത് ഇന്നിങ്സുകളില്‍ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടാൻ രാഹുലിനായിട്ടുണ്ട്. ഇതില്‍, സെഞ്ചുറി ദക്ഷിണാഫ്രിക്കൻ മണ്ണിലായിരുന്നു. വിദേശ വിക്കറ്റുകളില്‍ രാഹുല്‍ മികവ് പുലർത്തിയിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ രാഹുലിന്റെ എട്ട് സെഞ്ചുറികളില്‍ അഞ്ചും സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിലാണ്.

ഗില്‍ തിരിച്ചെത്തുന്നു; രാഹുലോ സർഫറാസോ, ആര് വഴിമാറിക്കൊടുക്കും?
2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

32-ാം വയസില്‍ കരിയറിലെ ഏറ്റവും നിർണായകഘട്ടത്തിലാണ് രാഹുല്‍. പരുക്കിന്റെ പിടിയില്‍നിന്ന് മോചിതനായി താരം തിരിച്ചെത്തിയിട്ടേയുള്ളൂ. എന്നാല്‍, പ്രകടനത്തില്‍ സ്ഥിരത പുലർത്താൻ രാഹുലിന് കഴിയുന്നുണ്ടോയെന്നത് ചോദ്യമാണ്. രാഹുലിന്റെ ഫോമില്‍ ആശങ്കകളില്ലെന്നാണ് ബാറ്റിങ് പരിശീലകനായ റെയാൻ പറയുന്നത്. നെറ്റ്‌സിലും പന്തുകള്‍ മിഡില്‍ ചെയ്യാൻ രാഹുലിനു സാധിക്കുന്നുണ്ട്.

രാഹുലിനെ ആറാം സ്ഥാനത്ത് സ്ഥിരമായി പരീക്ഷിക്കാനുള്ള പദ്ധതിയെക്കുറിച്ച് നായകൻ രോഹിതും പറഞ്ഞിരുന്നു. രാഹുലിനെ ഒരു 'ക്രൈസിസ് മാനേജർ' എന്ന നിലയില്‍ക്കൂടി ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള മികവ്, വിക്കറ്റ് കീപ്പർ ബാറ്റർ തുടങ്ങിയവ രാഹുലിന് മുൻതൂക്കവും നല്‍കുന്നു.

രാഹുലിനെപ്പോലെ തന്നെ ടീമിലെ സുപ്രധാനിയാണ് ഇപ്പോള്‍ ഗില്ലും. ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാൻ ഗില്ലിനു സാധിച്ചിരുന്നു. സ്വിങ്ങിനോടും ടേണിനോടുമുള്ള ഗില്ലിന്റെ ദുർബലത ഇംഗ്ലണ്ട് പരമ്പരയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, വിശാഖപട്ടണത്ത് സെഞ്ചുറി നേടിക്കൊണ്ടായിരുന്നു ഗില്ലിന്റെ തിരിച്ചുവരവ്. ശേഷം, സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനും ഗില്ലിനായി. അതുകൊണ്ട് തന്നെ വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരിക്കും ടീം തിരഞ്ഞെടുപ്പിന് ഇന്ത്യ തയാറാകുക.

logo
The Fourth
www.thefourthnews.in