കാൻപൂരില്‍ ആദ്യ ദിനം മഴയെടുത്തു; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം
Sportzpics

കാൻപൂരില്‍ ആദ്യ ദിനം മഴയെടുത്തു; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം

നിലവില്‍ മോമിനുള്‍ ഹഖ് (40), മുഷ്‌ഫിഖുർ റഹിം (6) എന്നിവരാണ് ക്രീസില്‍ തുടരുന്നത്
Updated on
1 min read

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കാരണം ഉപേക്ഷിച്ചു. ബംഗ്ലാദേശ് 35 ഓവറില്‍ 107-3 എന്ന നിലയില്‍ നില്‍ക്കെ മോശം വെളിച്ചം മൂലം മത്സരം നിർത്തിവെക്കുകയായിരുന്നു. പിന്നീട് മഴയും കടുത്തതോടെ മത്സരം പുനരാരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തി. നിലവില്‍ മോമിനുള്‍ ഹഖ് (40), മുഷ്‌ഫിഖുർ റഹിം (6) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.

24 പന്തുകള്‍ നേരിട്ടിട്ടും സ്കോർബോർഡില്‍ റണ്‍സ് ചേർക്കാനാകാതെ പോയ സക്കീർ ഹസന്റെ വിക്കറ്റായിരുന്നു ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. ആകാശ് ദീപിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലായിരുന്നു ഇന്നിങ്സ് അവസാനിച്ചത്. തൊട്ടുപിന്നാലെ തന്നെ ഓപ്പണറായ ഷദ്‌മാൻ ഇസ്‌ലാമും ആകാശിന് മുന്നില്‍ കീഴടങ്ങി. 24 റണ്‍സെടുത്താണ് താരം മടങ്ങിയത്.

കാൻപൂരില്‍ ആദ്യ ദിനം മഴയെടുത്തു; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം
ഐസിസി ടെസ്റ്റ് റാങ്കിങ്: ഋഷഭ് പന്ത് ടോപ് ടെന്നില്‍, രോഹിതിനും കോഹ്ലിക്കും തിരിച്ചടി

പിന്നീട് മോമിനുളും നജ്‌മുള്‍ ഹൊസൈൻ ഷാന്റോയും ചേർന്ന് തകർച്ച ഒഴിവാക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ സഖ്യം 51 റണ്‍സ് ചേർത്തു. 31 റണ്‍സെടുത്ത ഷാന്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി രവിചന്ദ്രൻ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഒരു മണിക്കൂറോളം വൈകിയാണ് ടോസിനായി ഇരുക്യാപ്റ്റന്മാരും ഇറങ്ങിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ച അതേ ഇലവനുമായാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം, ആദ്യ ടെസ്റ്റിലെ ടീമില്‍ നിന്ന് ബംഗ്ലാദേശ് രണ്ടു മാറ്റങ്ങള്‍ വരുത്തി. പേസര്‍മാരായ നാഹിദ് റാണയെയും ടസ്‌കിന്‍ അഹമ്മദിനെയും ഒഴിവാക്കിയ അവര്‍ പകരം പേസര്‍ ഖാലിദ് അഹമ്മദിനെയും സ്പിന്നര്‍ തയ്ജുള്‍ ഇസ്ലാമിനെയും ഉള്‍പ്പെടുത്തി.

logo
The Fourth
www.thefourthnews.in