ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്
Sportzpics

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്

32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ
Updated on
1 min read

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്. ഇന്ത്യ ഉയർത്തിയ 376 റണ്‍സ് പിന്തുടർന്ന ബംഗ്ലാദേശ് 149 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, അകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

ആദ്യ ഓവറില്‍ തന്നെ ഓപ്പണർ ഷദ്‌മാൻ ഇസ്‌ലാമിനെ മടക്കിയായിരുന്നു ബുംറ ഇന്ത്യയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചത്. പിന്നീട് ആകാശ് ദീപും സിറാജും ചേർന്നതോടെ ബംഗ്ലാദേശിന്റെ മുൻനിരയും മധ്യനിരയും സ്കോർ 50 എത്തും മുൻപ് തന്നെ കൂടാരം കയറി. ഷാക്കിബ് (32), ലിറ്റണ്‍ ദാസ് (22), മെഹിദി ഹസൻ (27) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് സന്ദർശകരുടെ സ്കോർ 100 കടത്തിയത്.

ചെപ്പോക്കില്‍ ചിതറി ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ കൂറ്റൻ ലീഡ്
ട്വന്റി 20 ലോകകപ്പ്: വനിത ജേതാക്കള്‍ക്കുള്ള സമ്മാനത്തുക 134 ശതമാനം വർധിപ്പിച്ച് ഐസിസി

ഒന്നാം ഇന്നിങ്സില്‍ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടേയും രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയുടേയും മികവിലാണ് ഇന്ത്യ 376 റണ്‍സ് നേടിയത്. 144-6 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റിയത്. 199 റണ്‍സായിരുന്നു ഏഴാം വിക്കറ്റില്‍ സഖ്യം നേടിയത്.

339-6 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമാണ് ചേർക്കാനായത്. 133 പന്തിലാണ് 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 113 റണ്‍സ് അശ്വിൻ നേടിയത്. 124 പന്തിലായിരുന്നു ജഡേജ 86 റണ്‍സ് എടുത്തത്. 10 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.

logo
The Fourth
www.thefourthnews.in