പോപ്പിന് സെഞ്ചുറി, ഇംഗ്ലണ്ട് പൊരുതുന്നു; ഹൈദരാബാദ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ

പോപ്പിന് സെഞ്ചുറി, ഇംഗ്ലണ്ട് പൊരുതുന്നു; ഹൈദരാബാദ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ

190 റണ്‍സെന്ന കൂറ്റന്‍ ലീഡ് മറികടക്കുന്നതിനായി ബാസ്ബോള്‍ ശൈലി തന്നെയായിരുന്നു ഇംഗ്ലണ്ട് തുടക്കത്തില്‍ സ്വീകരിച്ചത്
Updated on
1 min read

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ലീഡ് നേടി ഇംഗ്ലണ്ട്. ഒലി പോപ്പിന്റെ സെഞ്ചുറി മികവില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 316-6 എന്ന നിലയിലാണ്. 126 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഒലി പോപ്പ് (148), റെഹാന്‍ അഹമ്മദ് (16) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറയും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി.

421-7 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് കേവലം 15 റണ്‍സ് മാത്രമായിരുന്നു കൂട്ടിച്ചേർക്കാനായത്. രവീന്ദ്ര ജഡേജ (87), ജസ്പ്രിത് ബുംറ (0), അക്സർ പട്ടേല്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് നേടാന്‍ ഇന്ത്യയ്ക്കായി. ഇംഗ്ലണ്ടിനായി നാല് വിക്കറ്റെടുത്ത ജോ റൂട്ടാണ് ബൗളർമാരില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റ് നേടിയ റേഹാന്‍ അഹമ്മദും ടോം ഹാർട്ട്ലിയും റൂട്ടിന് മികച്ച പിന്തുണ നല്‍കി.

പോപ്പിന് സെഞ്ചുറി, ഇംഗ്ലണ്ട് പൊരുതുന്നു; ഹൈദരാബാദ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ
സബാഷ് സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തി ബെലാറസ് താരം

190 റണ്‍സെന്ന കൂറ്റന്‍ ലീഡ് മറികടക്കുന്നതിനായി ബാസ്ബോള്‍ ശൈലി തന്നെ ഇംഗ്ലണ്ട് സ്വീകരിച്ചു. ഓപ്പണർമാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ഇന്ത്യന്‍ സ്പിന്നർമാരെ തുടരെ ബൗണ്ടറികള്‍ പായിച്ചു. 31 റണ്‍സെടുത്ത ക്രോളിയെ മടക്കി അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ ഡക്കറ്റും ഒലി പോപ്പും ചേർന്ന് ആക്രമണം തുടരുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് പിറന്നത്. 19 ഓവറില്‍ 113-1 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്.

എന്നാല്‍ ജസ്പ്രിത് ബുംറയുടെ ഡബിള്‍ ബ്ലോയില്‍ ഡക്കറ്റും (47), ജോ റൂട്ടും (2) വീണു. പിന്നാലെ എത്തിയ ജോണി ബെയർസ്റ്റോ (10), നായകന്‍ ബെന്‍ സ്റ്റോക്ക്സ് (6) എന്നിവർ ജഡേജയുടേയും അശ്വിന്റേയും സ്പിന്‍ മാന്ത്രീകതയ്ക്ക് മുന്നില്‍ വീണു. 163-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തിരിച്ചടി നേരിടുന്ന സമയത്താണ് പോപ്പ് ബെന്‍ ഫോക്ക്സിനെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 112 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേർത്തത്.

പോപ്പിന് സെഞ്ചുറി, ഇംഗ്ലണ്ട് പൊരുതുന്നു; ഹൈദരാബാദ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ
ലിവർപൂളിനെ ചിയർഫുള്ളാക്കിയ ആശാന്‍; യുർഗന്‍ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍

ഇതിനിടെയില്‍ പോപ്പിന്റെ സെഞ്ചുറിക്കും ഹൈദരാബാദ് സാക്ഷ്യം വഹിച്ചു. 154 പന്തുകളില്‍ നിന്നായിരുന്നു പോപ്പ് മൂന്നക്കം കടന്നത്. പോപ്പിന്റെ സെഞ്ചുറിക്ക് ശേഷം അധികം വൈകാതെ ഫോക്ക്സിന്റെ സ്റ്റമ്പുകള്‍ അക്സർ തെറിപ്പിച്ചു. 81 പന്തില്‍ 34 റണ്‍സുമായി നടത്തിയ ചെറുത്തുനില്‍പ്പിനായിരുന്നു അക്സർ അന്ത്യം കണ്ടത്.

logo
The Fourth
www.thefourthnews.in