ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ മത്സരങ്ങളിൽ രോഹിത്തിനും കോഹ്ലിക്കും വിശ്രമം

ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ മത്സരങ്ങളിൽ രോഹിത്തിനും കോഹ്ലിക്കും വിശ്രമം

മൂന്ന് മത്സരങ്ങളുളള പരമ്പരയിൽ രോഹിത്തിന്റെ അഭാവത്തിൽ ആദ്യത്തെയും രണ്ടാമത്തെയും മത്സരങ്ങൾ കെ എൽ രാഹുൽ ആയിരിക്കും നയിക്കുക.
Updated on
2 min read

ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഏഷ്യാ കപ്പിലെ മിന്നും വിജയവുമായാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനായി എത്തുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാർക്കറാണ് മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ മത്സരങ്ങളിൽ രോഹിത്തിനും കോഹ്ലിക്കും വിശ്രമം
ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ലോകകപ്പിനെ മുന്നിൽ കണ്ടുകൊണ്ട് മുൻ നിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഓസ്ട്രേലിയ്ക്കെതിരെ പൊരുതാനായി ഇറങ്ങുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ അടക്കമുളള താരങ്ങൾക്കാണ് ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്നും വിശ്രമം അനുവദിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രോഹിത്തിന്റെ അഭാവത്തിൽ ആദ്യത്തെയും രണ്ടാമത്തെയും മത്സരങ്ങൾ കെ എൽ രാഹുൽ ആയിരിക്കും നയിക്കുക. ഈ മാസം 22ന് മൊഹാലിയിൽ ആരംഭിക്കുന്ന പരമ്പരയുടെ രണ്ടാം മത്സരം 24ന് ഇൻഡോറിലും മൂന്നാം മത്സരം 27ന് രാജ്കോട്ടിലുമായിട്ടാണ് നടക്കുക.

ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ മത്സരങ്ങളിൽ രോഹിത്തിനും കോഹ്ലിക്കും വിശ്രമം
താരങ്ങൾക്ക് വിശ്രമം അനുവദിക്കണം; ഇന്ത്യൻ ടീമിനെ ഉദാഹരണമാക്കി പാക് ടീം മാനേജ്മെന്റിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

ഓസ്ട്രേലിയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ആർ അശ്വിനും മടങ്ങിയെത്തും. അതേസമയം, ഏഷ്യാ കപ്പിനു പിന്നാലെ ശ്രേയസ് അയ്യരിന്റെ പരുക്കിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. താരം പൂർണ്ണമായും ഫിറ്റ്നസ് നേടിയെടുക്കുമോ എന്നതായിരുന്നു ഇന്ത്യയ്ക്കു മുന്നിലുളള വിഷയം. നേരത്തെ, ടീം ഇന്ത്യയുടെ മാറ്റങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പാക് ടീം മാനേജ്മെന്റിനെ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി വിമ‍ർശിച്ചിരുന്നു. ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പുറത്തായതിനു പിന്നാലെയായിരുന്നു അഫ്രീദിയുടെ വിമർശനം.

ഓസ്ട്രേലിയയ്ക്കെതിരെയുളള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ആദ്യ മത്സരങ്ങളിൽ രോഹിത്തിനും കോഹ്ലിക്കും വിശ്രമം
ഓസീസിന് പരുക്ക് തലവേദന; ഏകദിന ലോകകപ്പിൻ്റെ ആദ്യ പകുതിയില്‍ ട്രാവിസ് ഹെഡ് കളിക്കില്ല

കഴിഞ്ഞ ദിവസം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ് പുറത്തിരുന്ന പ്രമുഖരൊക്കെ ടീമിൽ തിരിച്ചെത്തി. ലോകകപ്പിനു മുൻപുള്ള അവസാന ഏകദിന പരമ്പര എന്ന നിലയിൽ ഇരു ടീമുകളും വളരെ ഗൗരവത്തോടെയാവും മത്സരങ്ങൾക്കിറങ്ങുക. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ മാർനസ് ലബുഷെയ്ൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ്‌വൽ എന്നിവരൊക്കെ ടീമിൽ തിരികെയെത്തി. ആഷസ് മത്സരത്തിനിടെയാണ് സ്മിത്തിനും കമ്മിൻസിനും സ്റ്റാർക്കിനും പരുക്കേറ്റത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കിടെ ഒരു പരിശീലന സെഷനിൽ വച്ച് മാക്സ്‌വലിനു പരുക്ക് പറ്റി.

ഓസ്ട്രേലിയയ്ക്കെതിരെയുളള ഒന്നും രണ്ടും മത്സരങ്ങൾക്കുളള ടീം

കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ്മ, പ്രസീദ് കൃഷ്ണ, ആർ അശ്വിൻ, വാഷിംഗ്ടൺ, വാഷിംഗ്ടൺ സുന്ദർ

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (സി), ഹാർദിക് പാണ്ഡ്യ, (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയൻ ടീം

പാറ്റ് കമ്മിൻസ്, സീൻ ആബട്ട്, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്,ഡേവിഡ് വാർണർ, മാർകസ് സ്റ്റോയിനസ്, ആദം സാമ്പ

logo
The Fourth
www.thefourthnews.in