മധ്യനിരക്കരുത്തില്‍ ദക്ഷിണാഫ്രിക്ക; പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് ലക്ഷ്യം 279

മധ്യനിരക്കരുത്തില്‍ ദക്ഷിണാഫ്രിക്ക; പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്ക് ലക്ഷ്യം 279

ഇന്ത്യക്കു വേണ്ടി 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്.
Updated on
1 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 279 റണ്‍സ് വിജയലക്ഷ്യം. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്.

മധ്യനിര താരങ്ങളായ എയ്ഡന്‍ മര്‍ക്രം, റീസാ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളും ഹെന്റ്‌റിച്ച് ക്ല്ാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ അവസരോചിത ബാറ്റിങ്ങുമാണ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായത്.

മര്‍ക്രം 89 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 79 റണ്‍സ് നേടിയപ്പോള്‍676പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും സഹിത, 74 റണ്‍സായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ സംഭാവന.

ക്ലാസന്‍ 26 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സ് നേടി പുറത്തായപ്പോള്‍ മില്ലര്‍ 34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 25 റണ്‍സ് നേടിയ ജാനെമന്‍ മാലനാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. ഷാര്‍ദ്ദൂല്‍ താക്കൂര്‍, അരങ്ങേറ്റക്കാരന്‍ ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി സിറാജിനു മികച്ച പിന്തുണ നല്‍കി.

മൂന്നു മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്. അതിനാല്‍ത്തന്നെ ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരു. ആദ്യ മത്സരം തോറ്റ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവി ബിഷ്‌ണോയിക്കും ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിനും പകരം വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ട്. നായകന്‍ തെംബ ബാവ്മ, സ്പിന്നര്‍ തബ്‌രിസ് ഷംസി, പേസര്‍ ലുങ്കി എന്‍ഗിഡി എന്നിവര്‍ക്കു പകരം ബ്യോണ്‍ ഫോര്‍ട്യുന്‍, റീസാ ഹെന്‍ഡ്‌റിക്‌സ്, ആന്റ്‌റിച്ച് നോര്‍ക്യെ എന്നിവര്‍ ടീമിലെത്തി.

logo
The Fourth
www.thefourthnews.in