ഇന്‍ഡോറില്‍ റണ്‍സ് ഒഴുക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

ഇന്‍ഡോറില്‍ റണ്‍സ് ഒഴുക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്ക- 227 | 3
Updated on
1 min read

ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 228 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യന്‍ ബൗളിങ് നിരയെ പ്രതിരോധിച്ച ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. 48 പന്തില്‍ 100 തികച്ച് പുറത്താവാതെ നിന്ന റിലീ റൂസോവാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നായകന്‍ തെംബാ ബവ്മ എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രം എടുത്ത് പുറത്തായപ്പോള്‍ ഡികോക്കും റിലീ റുസോവുമാണ് ടീമിന്റെ സ്‌കോറിന് നല്ലൊരു അടിത്തറ പാകിയത്. ഡി കോക്ക് 43 പന്തില്‍ 68 റണ്‍സും അതിന് ശേഷം ഇറങ്ങിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 18 പന്തില്‍ 23 റണ്‍സും നേടി. ശ്രേയസ് അയ്യരുടെ പന്തില്‍ ഡീ കോക്കിനെ പന്ത് റണ്‍ ഔട്ടാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകനെ പുറത്താക്കി ഉമേഷ് യാദവും സ്റ്റബ്‌സിനെ പുറത്താക്കി ദീപക് ചഹറും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in