കാര്യവട്ടം ഒരുങ്ങി; ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

കാര്യവട്ടം ഒരുങ്ങി; ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം
Updated on
2 min read

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റഅഏറഡിയത്തില്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര തൂത്തുവാരാം. അതേസമയം ആശ്വാസം ജയം തേടുകയാണ് ശ്രീലങ്ക. 2018 നവംബറിന് ശേഷം ആദ്യമായെത്തുന്ന ഏകദിന മത്സരമെങ്കിലും ടിക്കറ്റഅ വില്പനയിടക്കം ആവേശം ദൃശ്യമല്ല. നിര്‍ണായക മത്സരമല്ലാത്തതടക്കം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ഇന്ത്യൻ ടീം പരിശീലനത്തിൽ
ഇന്ത്യൻ ടീം പരിശീലനത്തിൽ

പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങള്‍ക്കായാകും മൂന്നാം ഏകദിനം ടീം ഇന്ത്യ വിനിയോഗിക്കുക. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. ഇരുവരും ഇന്നലെ പരിശീലനത്തിന് എത്തിയില്ല. അങ്ങനെ വന്നാല്‍ ബാറ്റിങ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണി ഉണ്ടായേക്കും. പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനും ഇന്നു വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അക്സറിനു പകരം വാഷിങ്ടണ്‍ സുന്ദറാകും ഇറങ്ങുക. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടരുമോയെന്ന കാര്യത്തിലും ഉറപ്പില്ല. യൂസ്വേന്ദ്ര ചഹാലിനെ കുല്‍ദീപിനു പകരം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലിക്കും തുടരുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ ഒരു ദ്വിരാഷ്ട്ര പരമ്പര വിജയിക്കാനാകാത്ത്തിന്‌റെ നാണക്കേട് ഇത്തവണയും ലങ്കയ്ക്ക് മാറ്റാനായിട്ടില്ല. പരുക്കും താരങ്ങളുടെ സ്ഥിരതയില്ലായ്മയുമാണ് ടീമിനെ വലയ്ക്കുന്നത്. പരുക്കേറ്റ ഓപ്പണര്‍ പാഥും നിസാങ്ക ഇന്ന് കളത്തിലിറങ്ങില്ല. നിസാങ്കയ്ക്കു പകരം നുവാനിഡു ഫെര്‍ണാണ്ടോ തന്നെ ഓപ്പണറായി തുടരും. രണ്ടാംഏകദിനത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ലങ്കന്‍ ടീമില്‍ ഉണ്ടായേക്കില്ല.

ശ്രീലങ്കൻ  ടീം പരിശീലനത്തിൽ
ശ്രീലങ്കൻ ടീം പരിശീലനത്തിൽ

ഇഞ്ചോടിഞ്ച് പോരാട്ടം കാണാനാകുന്ന തരത്തിലുള്ള വിക്കറ്റാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ക്യുറേറ്റര്‍ എ.എം. ബിജു ഫോര്‍ത്ത് ന്യൂസിനോടു പറഞ്ഞു. ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പിച്ചില്‍ നേരിയ പച്ചപ്പ് ഉള്ളതിനാല്‍ തുടക്കത്തില്‍ പന്ത് പേസ് ബൗളര്‍മാരെ തുണച്ചേക്കും.

38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ പകുതിയിലേറെ സീറ്റ് ഒഴിഞ്ഞു കിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. മത്സരത്തിന് കാണികള്‍ എത്താതെ വന്നാല്‍ അത് കേരളത്തിലേക്ക് കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ എത്തുന്നതിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഏതെങ്കിലും മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താനുള്ള ശ്രമത്തിലായിരുന്നു കെ സി എ.

logo
The Fourth
www.thefourthnews.in