ടി20യില്‍ ഇന്ത്യ@200, പാകിസ്താന് പിന്നില്‍ രണ്ടാമത്; ഇതുവരെയുളള കണക്കുകൾ ഇങ്ങനെ

ടി20യില്‍ ഇന്ത്യ@200, പാകിസ്താന് പിന്നില്‍ രണ്ടാമത്; ഇതുവരെയുളള കണക്കുകൾ ഇങ്ങനെ

115 മത്സരങ്ങളിൽ നിന്ന് 4008 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
Updated on
2 min read

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ അരങ്ങേറുമ്പോൾ ടീം ഇന്ത്യ തങ്ങളുടെ 200-ാം ടി20 മത്സരം കളിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. രാജ്യാന്തര തലത്തില്‍ 200 ടി20 മത്സരം കളിക്കുന്ന രണ്ടാമത്തെ ടീമാകാനൊരുങ്ങുകയാണ് ഇന്ത്യ. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം കൊയ്ത ടീം.

ടി20യില്‍ ഇന്ത്യ@200, പാകിസ്താന് പിന്നില്‍ രണ്ടാമത്; ഇതുവരെയുളള കണക്കുകൾ ഇങ്ങനെ
യുവനിരയുമായി ഇന്ത്യ; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

200-ാം മത്സരം എന്ന നാഴികക്കല്ല് ഇന്ന് പിന്നിടുമ്പോള്‍ 17 വര്‍ഷം മുമ്പ് ടി20യില്‍ അരങ്ങേറിയ ഇന്ത്യ ഈ ഫോര്‍മാറ്റില്‍ കൊയ്ത നേട്ടങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. 2006 ഡിസംബർ മാസമാണ് ടീം തങ്ങളുടെ ആദ്യ ടി20 കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു മത്സരം. 2007 ലെ പ്രഥമ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതും ദക്ഷിണാഫ്രിക്കയായിരുന്നു. ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 152 റണ്‍സെടുത്ത് ഓള്‍ഔട്ടാവുകയായിരുന്നു.

പ്രഥമ ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യ ഐപിഎല്ലിനുളള വാതിലും തുറന്നിട്ടു. എന്നാൽ, 2007ലെ ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയിട്ടില്ല എന്നതാണ് ചരിത്രം.

ഇന്ത്യയുടെ ടി20 യാത്രയിൽ നിന്നുള്ള ചില കണക്കുകളും സ്ഥിതിവിവരക്കണക്കുകളും

ആദ്യ ടി20 മത്സരം

2006 ഡിസംബർ 1ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടീം ഇന്ത്യ ടി20 ഐ ഫോർമാറ്റിൽ അരങ്ങേറ്റം കുറിച്ചത്. 127 റൺസ് പിന്തുടർന്ന ഇന്ത്യ ഒരു പന്തും ആറ് വിക്കറ്റും ശേഷിക്കയാണ് ലക്ഷ്യം കണ്ടത്.

100-ാം ടി20 മത്സരം

2018 ജൂൺ 27 ന് അയർലൻഡിനെതിരെയാണ് ടീം ഇന്ത്യ നൂറാം ടി20 കളിച്ചത്. രോഹിത് ശർമ്മ നേടിയ 97 റൺസിന്റെ പിൻബലത്തിൽ 208 റൺസാണ് ടീം നേടിയത്. മത്സരം 76 റൺസിന് ഇന്ത്യ വിജയിച്ചു.

200-ാം ടി20 മത്സരം

2023 ഓഗസ്റ്റ് 3-ന് ട്രിനിഡാഡിലെ തരൗബയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായാണ് നീലപ്പട തങ്ങളുടെ 200-ാം ടി20 കളിക്കുന്നത്.

ഇന്ത്യ തങ്ങളുടെ ആദ്യ 100 ടി20 മത്സരങ്ങൾ കളിക്കാൻ 4226 ദിവസമാണ് എടുത്തത് (2006 മുതൽ 2018 വരെ). എന്നാൽ അടുത്ത 100 ​​മത്സരങ്ങൾ കളിക്കാൻ ഇന്ത്യയ്ക്ക് 1863 ദിവസം (2018-2023) മാത്രമേ വേണ്ടി വന്നുള്ളു. ടി20യില്‍ ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ടീമുകളില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ളത് ബംഗ്ലാദേശിനെതിരേയാണ്, 91.66 ശതമാനം! അവര്‍ക്കെതിരേ കളിച്ച 12 മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്.

ടി20യിൽ പാകിസ്താതിരായ റെക്കോർഡ്

ടി20യിൽ 12 മത്സരങ്ങളിലാണ് ഇതുവരെ ഇന്ത്യ പാകിസ്താനെതിരെ കളിച്ചിട്ടുളളത്. അതിൽ ഒമ്പതെണ്ണം വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും ഉയർന്ന ടീം സ്കോർ

2017 ഡിസംബർ മാസം ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 260/5 ആണ് ടി20യിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോർ.

ഏറ്റവും കുറഞ്ഞ ടീം സ്കോർ

2008 ഫെബ്രുവരിയിൽ മെൽബണിൽ വച്ചു നടന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നേടിയ 74 റൺസാണ് ടി20യിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ

ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

115 മത്സരങ്ങളിൽ നിന്ന് 4008 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം. ടി20 ക്രിക്കറ്റിൽ മൊത്തത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലി ആണ്.

ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം

91 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.

ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ

ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ ശുഭ്മാൻ ഗില്ലിന്റെ പേരിലാണ്. 2023 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചുനടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ 126* റൺസാണ് ഉയർന്ന സ്കോർ.

ഏറ്റവും കൂടുതൽ സെഞ്ചുറി

ഇതുവരെ നാല് സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയാണ് ഈ പട്ടികയിൽ ഒന്നാമതുളളത്.

ഏറ്റവും കൂടുതൽ അർധസെഞ്ചുറി

ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയത് വിരാട് കോലിയാണ്. 37 അർധ സെഞ്ചുറികളാണ് താരത്തിന്റെ പേരിലുളളത്. 6/25

മികച്ച ബൗളിംഗ്

2019 നവംബറിൽ നാഗ്പൂരിൽ വച്ചുനടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ദീപക് ചാഹർ നേടിയ ആറ് വിക്കറ്റുകളാണ് (6/7) മുന്നിലുളളത്. മറ്റൊരു താരം യുസ്വേന്ദ്ര ചാഹലാണ്. ടി20യിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ചാഹൽ 25 റൺസാണ് വിട്ടുകൊടുത്തത്.

ഏറ്റവും കൂടുതൽ ക്യാച്ചുകൾ

148 ടി20യിൽ നിന്ന് ഇന്ത്യക്കായി 58 ക്യാച്ചുകൾ നേടിയ രോഹിത് ശർമ്മയാണ് മുന്നിലുളളത്.

logo
The Fourth
www.thefourthnews.in