ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്, പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യം

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്, പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യം

പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തി
Updated on
1 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരം ഇന്ന് റാഞ്ചിയില്‍. ലക്നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഒന്‍പത് റണ്‍സിന് പരാജയപ്പെട്ട ആതിഥേയര്‍, മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ന് പിന്നിലാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയിലേക്കാണ് ആരാധകര്‍ കണ്ണും നട്ടിരിക്കുന്നതെങ്കിലും ഇന്ത്യന്‍ യുവനിരയ്ക്ക് ജയം നിര്‍ണായകമാണ്. 1.30 മുതലാണ് മത്സരം.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി 20 അവസാന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചഹറിന്റെ അസാന്നിധ്യത്തില്‍ പേസ് ബൗളിങ് ദുര്‍ബലമാകുമോ എന്ന ആശങ്കയും ടീമിനുണ്ട്.

ടി 20 ലോകകപ്പ് നഷ്ടമായെങ്കിലും കിട്ടിയ അവസരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവിന്റെ പക്വതയാര്‍ന്ന ബാറ്റിങ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു.

ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ 63 പന്തില്‍ പുറത്താവാതെ 86 റണ്‍സ് എടുത്ത് പൊരുതിയിട്ടും ഇന്ത്യയെ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 എന്ന നിലയില്‍ തടഞ്ഞു നിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായി രുന്നു വിജയലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര വിജയത്തില്‍ കണ്ണുവെച്ച് തന്നെയാണ് ഇറങ്ങുന്നത്.

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍. താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, അവേശ് ഖാന്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍

logo
The Fourth
www.thefourthnews.in