ചരിത്രത്തിലേക്കൊരു ഡിക്ലയർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയർന്ന ടീം സ്കോറുമായി ഇന്ത്യ

ചരിത്രത്തിലേക്കൊരു ഡിക്ലയർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയർന്ന ടീം സ്കോറുമായി ഇന്ത്യ

ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ 603/6 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു
Updated on
1 min read

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചു. ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ 603/6 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയ കഴിഞ്ഞ ഫെബ്രുവരിയില്‍ നേടിയ റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഓസ്ട്രേലിയ അന്ന് 575/9 എന്ന നിലയില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു.

ഏറ്റവും ഉയർന്ന സ്കോറിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് അടിത്തറ പാകിയത് ഷഫാലി വർമയുടേയും സ്മ്യതി മന്ദനയുടേയും ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. 292 റണ്‍സ് പിറന്നു ഒന്നാം വിക്കറ്റില്‍. സ്മ്യതിയും ഷെഫാലിയും മൂന്നക്കവും കടന്നു.

ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിത താരമാകാനും സ്മ്യതിക്കായി. എട്ടാമത്തെ സെഞ്ചുറിയായിരുന്നു താരം ഇന്നലെ നേടിയത്. 149 റണ്‍സെടുത്താണ് സ്മ്യതി പുറത്തായത്. ഇതിഹാസ താരം മിതാലി രാജിന്റെ റെക്കോഡാണ് മറികടന്നത്. ഏഴ് സെഞ്ചുറികളാണ് മിതാലി നേടിയത്.

ചരിത്രത്തിലേക്കൊരു ഡിക്ലയർ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയർന്ന ടീം സ്കോറുമായി ഇന്ത്യ
T20 CWC | കിരീടത്തിലേക്ക് ഒരു കളിദൂരം; ബാറ്റില്‍ ഓഫ് ജയന്റ്സ്

മിതാലിയുടെ മടക്കത്തിന് ശേഷവും ഷഫാലി ആക്രമണം തുടരുകയായിരുന്നു. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഇരട്ട സെഞ്ചുറിയും സ്വന്തം പേരിലെഴുതിയായിരുന്നു ഷഫാലി കളം വിട്ടത്. 197 പന്തില്‍ 23 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 205 റണ്‍സാണ് ഷഫാലി നേടിയത്.

പിന്നീട് ക്രീസിലെത്തിയ ജമീമ റോഡ്രിഗസും (55) ഹർമൻപ്രീത് കൗറും (69) റിച്ച ഘോഷും (86) തിളങ്ങി. ആദ്യ ദിനം 525-4 എന്ന നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ആദ്യ സെഷനില്‍ 78 റണ്‍സ് ചേർത്തതിന് ശേഷം ഡിക്ലയർ ചെയ്തു.

logo
The Fourth
www.thefourthnews.in