ഓള്‍റൗണ്ട് പ്രകടനവുമായി ജമീമ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ഓള്‍റൗണ്ട് പ്രകടനവുമായി ജമീമ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

78 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 86 റണ്‍സുമായി ജമീമ ടോപ് സ്‌കോററായപ്പോള്‍ 88 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 52 റണ്‍സുമായി ഹര്‍മന്‍ മികച്ച പിന്തുണ നല്‍കി.
Updated on
1 min read

ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യയുടെ തിരിച്ചടി. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഇന്ന് മിര്‍പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ 108 റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ പകവീട്ടയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച ജമീമ റോഡ്രിഗസാണ് ടീം ഇന്ത്യയുടെ വിജയശില്‍പി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ജമീമയുടെയും നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 78 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 86 റണ്‍സുമായി ജമീമ ടോപ് സ്‌കോററായപ്പോള്‍ 88 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 52 റണ്‍സുമായി ഹര്‍മന്‍ മികച്ച പിന്തുണ നല്‍കി.

36 റണ്‍സ് നേടിയ ഓപ്പണര്‍ സ്മൃതി മന്ദാന, 25 റണ്‍സ് നേടിയ മധ്യനിര താരം ഹര്‍ലീന്‍ ഡിയോള്‍, 15 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്യ എന്നിവരാണ മറ്റു സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സുല്‍ത്താന ഖാത്തും, നാഹിദ അക്തര്‍ എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമീമയും ദേവിക വൈദ്യയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. വെറും 3.1 ഓവറില്‍ മൂന്നു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജമീമയായിരുന്ന ബംഗ്ലാദേശിനെ തകര്‍ത്തത്. എട്ടോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുമായി ദേവിക മികച്ച പിന്തുണ നല്‍കി. മേഘ്‌ന സിങ്, ദീപ്തി ശര്‍മ, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബംഗ്ലാദേശ് നിരയില്‍ 47 റണ്‍സ് നേടിയ ഫര്‍ഗാന ഹഖാണ് ടോപ് സ്‌കോററായത്. ഫര്‍ഗാനയ്ക്കു പുറേേ 27 റണ്‍സ് നേടിയ റിതു മോണി, 12 റണ്‍സ് നേടിയ മുര്‍ഷിദ ഖാതൂന്‍ എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനില പിടിക്കാനും ഇന്ത്യക്കായി. അവസാന മത്സരം 22-ന് അരങ്ങേറും.

logo
The Fourth
www.thefourthnews.in