ടി20 'ഫൈനല്‍'; ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റിങ്

ടി20 'ഫൈനല്‍'; ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റിങ്

സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലിനു പകരം യുവ പേസര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ഇടംപിടിച്ചു.
Updated on
1 min read

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ലഖ്‌നൗവില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിന്റെ ജയം നേടിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാലിനു പകരം യുവ പേസര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ഇടംപിടിച്ചു.

പരമ്പരയില്‍ ഇരുടീമുകളും 1-1 എന്ന നിലയിലാണ്. ഇന്നു ജയിച്ചു പരമ്പര നേടുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇന്നു ജയിക്കാനായാല്‍ ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം ടീമെന്ന നേട്ടമാണ് കിവീസിനെ കാത്തിരിക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 55 പരമ്പരകളാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിച്ചത്. ഇതില്‍ 47 എണ്ണവും ഇന്ത്യ ജയിച്ചു. ആറെണ്ണം സമനിലയില്‍ കലാശിച്ചു. രണ്ടു തവണ മാത്രമാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2019-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും 2015-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും. ഈ നേട്ടം ആവര്‍ത്തിക്കാനാണ് ന്യൂസിലന്‍ഡും ശ്രമിക്കുന്നത്. അതേസമയം മറുവശത്ത് ഇന്ത്യ തങ്ങളുടെ അപ്രമാദിത്വം തുടരാനും.

logo
The Fourth
www.thefourthnews.in