ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനു മുന്നോടിയായി അവസാനവട്ട പരിശീലനത്തില്‍ ടീം ഇന്ത്യ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനു മുന്നോടിയായി അവസാനവട്ട പരിശീലനത്തില്‍ ടീം ഇന്ത്യഅജയ് മധു.

ടോസ് ഇന്ത്യക്ക്; രോഹിത് നയിക്കും, ഹാര്‍ദ്ദിക്കും ഉമ്രാനും പുറത്ത്

കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.
Updated on
1 min read

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ വൈറ്റ്‌വാഷ് ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്. നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഇന്ന് ഇറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ തെറ്റിച്ച് ഇരുവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

അതേസമയം ഉപനായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും യുവ പേസ് ബൗളിങ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചു. ഇവര്‍ക്കു പകരക്കാരായി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ലങ്കന്‍ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ധനഞ്ജയ ഡിസില്‍വയ്ക്കു പകരം ആഷെന്‍ ഭണ്ഡാരയും ദുനിത് വെല്ലാലാഗെയ്ക്കു പകരം ജെഫ്രി വാന്‍ഡേര്‍സെയും ആദ്യ ഇലവനില്‍ ഇടം നേടി.

ഇതിനു മുമ്പ് 2018 നവംബര്‍ ഒന്നിനാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര ഏകദിനം നടന്നത്. അന്ന് ഇന്ത്യയും വെസ്റ്റിന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടത്തി ബൗളര്‍മാരാണ് കളം വാണത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 104 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ വിജയം കാണുകയും ചെയ്തു. ഇക്കുറി അത്തരമൊരു മത്സരം ആകരുതേയെന്നാണ് ആരാധകരുടെ പ്രാര്‍ഥന.

logo
The Fourth
www.thefourthnews.in