വനിതാ ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

വനിതാ ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

വിന്‍ഡീസിനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. യുവതാരം ദേവിക വൈദ്യക്കു പകരം ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെ ടീമില്‍ തിരിച്ചെത്തി.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ സൂപ്പര്‍ പോരില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ. കേപ്ടൗണിനു സമീപം ക്വേബെര്‍ഗയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇറങ്ങുന്ന ഇന്ത്യയും ഇംഗ്ലണ്ടും അപരാജിത കുതിപ്പ് തുടരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ഇരുവര്‍ക്കുമുള്ളതെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഇന്ന് ജയിച്ച് ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാണ് ഹര്‍മന്‍പ്രീതിന്റെയും സംഘത്തിന്റെയും ശ്രമം.

ആദ്യ രണ്ടു മത്സരങ്ങളില്‍ പാകിസ്താനെയും വെസ്റ്റിന്‍ഡീസിനെയും ആധികാരികമായി തോല്‍പിച്ച ഇന്ത്യ മികച്ച ഫേമിലാണ്. മറുവശത്ത് ബാറ്റിങ് കരുത്തില്‍ വെസ്റ്റിന്‍ഡീസിനും അയര്‍ലന്‍ഡിനുമെതിരേയായിരുന്നു ഇംഗ്ലണ്ടിന്റെ ജയങ്ങള്‍.

വിന്‍ഡീസിനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. യുവതാരം ദേവിക വൈദ്യക്കു പകരം ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെ ടീമില്‍ തിരിച്ചെത്തി. അതേസമയം അയര്‍ലന്‍ഡിനെതിരേ വിജയം നേടിയ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാനെത്തുന്നത്.

logo
The Fourth
www.thefourthnews.in