നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്, ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു

നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്, ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്
Updated on
1 min read

പരമ്പര വിജയികളെ നിർണയിക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ അവരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്.

മൂന്ന് മത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച്‌ തുല്യതയിലാണ്. ലഖ്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഒൻപത് റൺസിന് തോൽപ്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ റാഞ്ചിയിൽ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിക്കുകയായിരുന്നു.

കഴിഞ്ഞ കളിയിൽ ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്നത്തെ മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കഴിഞ്ഞ കളിയിൽ നിന്ന് മൂന്ന് മാറ്റങ്ങൾ വരുത്തി. കേശവ് മഹാരാജിന്റെ പകരം മാർക്കോ ജാൻസൻ ഇടം നേടിയപ്പോൾ, വെയ്ൻ പാർനെല്ലിനും, കാഗിസോ റബാഡയ്ക്കും പകരം ആൻഡിലെ ഫെഹ്ലുക്വായോവും, ലുങ്കി എൻഗിഡിയും ഇടം പിടിച്ചു. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര ലഭിക്കും.

മത്സരത്തിൽ മഴയുടെ ഭീഷണിയുണ്ട്. ഇന്നലെ പെയ്ത മഴയിൽ ഔട്ട്ഫീല്‍ഡിലെ നനവ് മൂലം വൈകിയാണ് ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in