'രോഹിത് പോരാ, കോഹ്ലിയായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു'

'രോഹിത് പോരാ, കോഹ്ലിയായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു'

വിരാട് കോഹ്ലിയുടെ അഭാവത്തിലിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ 28 റണ്‍സിന്റെ തോല്‍വിയായിരുന്നു വഴങ്ങിയത്
Updated on
1 min read

വിരാട് കോഹ്ലിയുടെ കീഴിലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ പരാജയപ്പെടില്ലായിരുന്നെന്ന് ഇംഗണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ''ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിന്റെ നായകമികവിന്റെ അഭാവം ഇന്ത്യ നേരിടുന്നുണ്ട്. കോഹ്ലിയുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞദിവസം ഇന്ത്യ പരാജയപ്പെടില്ലായിരുന്നു. രോഹിതൊരു ഇതിഹാസ താരം തന്നെയാണ്, പക്ഷേ കഴിഞ്ഞദിവസം അദ്ദേഹത്തിന് മികവിനൊത്ത് ഉയരാനായില്ല," വോണ്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസം ടെലിഗ്രാഫിലെഴുതിയ ലേഖനത്തിലും വോണ്‍ രോഹിതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മൈതാനത്ത് രോഹിത് ഉണർവോടെയായിരുന്നുണ്ടായിരുന്നത്. ഒലി പോപ്പ് റിവേഴ്സ് സ്വീപ്പും സ്വീപ് ഷോട്ടുകളും കളിച്ച് ആധിപത്യം ഉറപ്പിക്കുമ്പോള്‍ രോഹിത് ആശയക്കുഴപ്പത്തിലായിരുന്നെന്നും വോണ്‍ ചൂണ്ടിക്കാണിച്ചു.

"രോഹിതിന്റെ നായകമികവ് ശരാശരിക്കും താഴെയായിരുന്നു. ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിലും ബൗളർമാരെ മാറ്റുന്നതിലുമൊന്നും കൃത്യതയുണ്ടായിരുന്നില്ല. ഒലി പോപ്പിന്റെ ബാറ്റിങ്ങിന് രോഹിതിന്റെ കൈവശം മറുപടി ഉണ്ടായിരുന്നില്ലെന്ന് പറയാം," വോണ്‍ കൂട്ടിച്ചേർത്തു.

'രോഹിത് പോരാ, കോഹ്ലിയായിരുന്നു ക്യാപ്റ്റനെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു'
ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്

വിരാട് കോഹ്ലിയുടെ അഭാവത്തിലിറങ്ങിയ ഇന്ത്യ ഹൈദരാബാദില്‍ 28 റണ്‍സിന്റെ തോല്‍വിയായിരുന്നു വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ഒന്നാം ഇന്നിങ്സില്‍ 190 റണ്‍സ് ലീഡ് നേടിയതിന് ശേഷമായിരുന്നു പരാജയം. രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ടോം ഹാർട്ട്‍ലിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ തകർന്നടിയുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിന് മുകളില്‍ ലീഡ് നേടിയ ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇന്ത്യയില്‍ കഴിഞ്ഞ് മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാനായിട്ടില്ല. കഴിഞ്ഞ വർഷം ഇന്‍ഡോറില്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയും അഹമ്മദാബാദില്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു.

ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തുവെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.

logo
The Fourth
www.thefourthnews.in