ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ശ്രേയസില്ല; ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകും

ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ശ്രേയസില്ല; ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകും

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പഠിദാറും പരുക്ക് കാരണം ഐപിഎല്ലില്‍ നിന്ന് പുറത്തായി
Updated on
1 min read

നടുവിന് പരുക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഐപിഎല്ലും നഷ്ടമാകും. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകും. അതിനുശേഷം പരിശീലനം പുനരാരംഭിക്കുന്നതിന് മുന്‍പ് മൂന്ന് മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും. ഇതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പഠിദാറും പരുക്ക് കാരണം ഐപിഎല്ലില്‍ നിന്ന് പുറത്തായി.

വിശ്രമത്തിന് ശേഷം ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ ശ്രേയസ് കൊല്‍ക്കത്തയുടെ മധ്യനിരയിലേക്ക് തിരിച്ചുവരുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ തത്കാലം സര്‍ജറി നടത്തേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ വിശ്രമത്തിലൂടെ പരുക്ക് ഭേദമാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം ശ്രേയസിനെ പരുക്ക് അലട്ടി തുടങ്ങിയിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിനിടെ നടുവേദന വീണ്ടും കലശലായതോടെ അദ്ദേഹത്തിന് ഏകദിന പരമ്പരയും നഷ്ടമായി. ഐപിഎല്ലിന്റെ ഈ സീസണില്‍ ശ്രേയസിന് പകരം നിതീഷ് റാണ കൊല്‍ക്കത്തയെ നയിക്കും.

ഐപിഎല്ലിന്റെ ഈ സീസണില്‍ ശ്രേയസിന് പകരം നിതീഷ് റാണ കൊല്‍ക്കത്തയെ നയിക്കും.

ജയത്തോടെ ഐപിഎല്‍ 16ാം സീസണ് തുടക്കമിട്ട റോയല്‍ ചലഞ്ചേഴ്‌സിന് രജത് പഠിദാറിന്റെ അഭാവം തിരിച്ചടിയാകും. കണങ്കാലിന് പരുക്കേറ്റ പഠിദാര്‍ പകുതിയില്‍ തിരിച്ചെത്തുമെന്ന് കരുതിയിരുന്നെങ്കിലും സീസണില്‍ നിന്ന് പുറത്തായി. കഴിഞ്ഞ വര്‍ഷം എലിമിനേറ്ററില്‍ സെഞ്ചുറി നേടിയ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.

logo
The Fourth
www.thefourthnews.in