കോഹ്ലിക്ക് 'ബിസിസിഐയുടെ' വിശ്രമം; വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20യില്‍ നിന്ന് പുറത്ത്

കോഹ്ലിക്ക് 'ബിസിസിഐയുടെ' വിശ്രമം; വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി 20യില്‍ നിന്ന് പുറത്ത്

ഏകദിന ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെ ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചില്ല.
Updated on
1 min read

മോശം ഫോമിൽ തുടരുന്ന കോഹ്‌ലിയെ ഒഴിവാക്കി ഇന്ത്യൻ ടീം വെസ്റ്റിൻഡീസ് പര്യടനത്തിന്. ഇംഗ്ലണ്ടിന് എതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചെന്നാണ് ബിസിസിഐ അറിയിച്ചത്. ഒക്ടോബറിൽ ആരംഭിക്കുന്ന ട്വന്റി 20 വേൾഡ് കപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പരമ്പര.

ഇംഗ്ലണ്ട് പര്യടനത്തിൽ പരിക്ക് മൂലം അവസരം കിട്ടാതിരുന്ന കെ എൽ രാഹുലും കുൽദീപ് യാദവും ടീമിൽ ഇടം നേടി

രോഹിത് ശർമ്മ നയിക്കുന്ന 18 അംഗ ടീമിൽ ഇംഗ്ലണ്ട് പര്യടനത്തിൽ പരിക്ക് മൂലം അവസരം കിട്ടാതിരുന്ന കെ എൽ രാഹുലും കുൽദീപ് യാദവും ടീമിൽ ഇടം നേടി. പരമ്പരയ്ക്ക് മുൻപ് ഇരുവരും ക്ഷമത തെളിയിക്കണം. എട്ട് മാസത്തെ ഇടവേളക്ക് ശേഷം സ്പിന്നർ ആർ അശ്വിൻ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ നവംബറിലാണ് അശ്വിൻ അവസാനമായി ദേശീയ ട്വന്റി 20 ടീമിൽ ഇടം നേടിയത്. ഏകദിന ടീമിൽ ഇടം നേടിയ മലയാളി തരാം സഞ്ജു സാംസണെ ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചില്ല.

ജൂലൈ 22 മുതൽ ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് കളിക്കുക. ജൂലൈ 29 നാണ് പരമ്പരയിലെ ആദ്യ ട്വന്റി 20. മത്സരത്തിന്റെ ആധിക്യം കാരണം ബുമ്രയ്ക്ക് വിശ്രമം നൽകിയപ്പോൾ, ചാഹലിന് ടീമിൽ ഇടം നേടാനായില്ല.

ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, ഹർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, രവി ബിഷ്‌ണോയി, കുൽദീപ് യാദവ്, ബുവനേശ്വർ കുമാർ, ആവേശ്‌ ഖാൻ, ഹർഷൽ പട്ടേൽ, ആർഷദീപ് സിങ്.

logo
The Fourth
www.thefourthnews.in