സിംബാബ്‌വെ പര്യടനം: മുതിര്‍ന്നവര്‍ക്കു വിശ്രമം ടീം ഇന്ത്യയെ ഗില്‍ നയിക്കും, സഞ്ജുവും ജൂറലും കീപ്പര്‍മാര്‍

സിംബാബ്‌വെ പര്യടനം: മുതിര്‍ന്നവര്‍ക്കു വിശ്രമം ടീം ഇന്ത്യയെ ഗില്‍ നയിക്കും, സഞ്ജുവും ജൂറലും കീപ്പര്‍മാര്‍

അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍
Updated on
1 min read

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ രോഹിത് ശര്‍മ, ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, പേസര്‍ ജസ്പ്രീത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ യുവാക്കളുടെ സംഘത്തെ യുവതാരം ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവതാരം ധ്രൂവ് ജൂറലാണ് മറ്റൊരു കീപ്പര്‍. ഗില്ലിനു പുറമേ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ എന്നിവരെല്ലാം ടീമില്‍ ഇടംനേടിയിട്ടുണ്ട്.

അണ്‍ക്യാപ്ഡ് താരങ്ങളായ അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. 2024 ഐപിഎല്ലില്‍ കാഴ്ചവച്ച മിന്നും പ്രകടനങ്ങളാണ് ഇവര്‍ക്ക് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ അവിടെ കളിക്കുക.

ഇന്ത്യന്‍ സ്‌ക്വാഡ്:- ശുഭ്മാന്‍ ഗില്‍(നായകന്‍) യശ്വസി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ധ്രൂവ് ജൂറല്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

logo
The Fourth
www.thefourthnews.in