ആദ്യ ജയം തേടി ക്യാപിറ്റല്‍സ്; ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു

ആദ്യ ജയം തേടി ക്യാപിറ്റല്‍സ്; ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു

ഡല്‍ഹിക്ക് ഈ മത്സരം ഏറെ നിര്‍ണായകമായണ്. സീസണിലെ ആദ്യ നാലു മത്സരങ്ങളും തോറ്റ ഡല്‍ഹി അക്കൗട്ട് തുറക്കാനാകാതെ അവസാന സ്ഥാനത്താണ്.
Updated on
1 min read

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡബിള്‍ ഹെഡ്ഡര്‍ ദിനമായ ഇന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ആതിഥേയരെ ബാറ്റിങ്ങിനയച്ചു.

റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ പിച്ചില്‍ ഏതു മികച്ച സ്‌കോറും പിന്തുടരാമെന്ന ആത്മവിശ്വാസത്തിലാണ് വാര്‍ണറിന്റെ തീരുമാനം. ഡല്‍ഹിക്ക് ഈ മത്സരം ഏറെ നിര്‍ണായകമായണ്. സീസണിലെ ആദ്യ നാലു മത്സരങ്ങളും തോറ്റ ഡല്‍ഹി അക്കൗട്ട് തുറക്കാനാകാതെ അവസാന സ്ഥാനത്താണ്.

ഇന്നു ജയിച്ച് ഒരു തിരിച്ചുവരവിനാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് അവര്‍ ഇന്നിറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ വെസ്റ്റിന്‍ഡീസ് താരം റോവ്മാന്‍ പവല്‍ പുറത്തുപോയി.

മറുവശത്ത് തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു തുടങ്ങിയ ബാംഗ്ലൂര്‍ പിന്നീട് തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ വഴങ്ങിയതിന്റെ ആഘാതത്തിലാണ്. മുംബൈയ്‌ക്കെതിരേ എട്ടു വിക്കറ്റിന്റെ ജയം നേടിയ അവര്‍ പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 81 റണ്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് ഒരു വിക്കറ്റിനുമാണ് തോറ്റത്.

വിജയപാതയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ നേരിടാന്‍ ഇറങ്ങുന്നത്. ലഖ്‌നൗവിനെതിരേ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക സീസണില്‍ ആദ്യമായി ഇന്നു ബംഗളുരു ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഡേവിഡ് വില്ലി പുറത്തുപോയി.

logo
The Fourth
www.thefourthnews.in