ഹസ്തദാനം ചെയ്യാതെ തുറിച്ചുനോക്കി; പിന്നാലെ ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു; കോഹ്ലി- ഗാംഗുലി വൈരം തുടർക്കഥ

ഹസ്തദാനം ചെയ്യാതെ തുറിച്ചുനോക്കി; പിന്നാലെ ഇൻസ്റ്റയിൽ അൺഫോളോ ചെയ്തു; കോഹ്ലി- ഗാംഗുലി വൈരം തുടർക്കഥ

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം പിടിച്ചത് വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയുമാണ്
Updated on
1 min read

ഇന്ത്യന്‍ ക്രിക്കറ്റിലെ ചേരിതിരിവുകളും അഭിപ്രായ ഭിന്നതകളുമെല്ലാം പരസ്യമായ രഹസ്യമാണ്. അതിൽ ഏറ്റവും സജീവമായ ചർച്ച ഇപ്പോൾ സൗരവ് ഗാംഗുലി- വിരാട് കോഹ്ലി വൈരമാണ്. കോഹ്ലിയുടെ നായകപദവി നഷ്ടമായതടക്കം ഗാംഗുലിയുമായുള്ള ഭിന്നത മൂലമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഐപിഎല്ലിലും തർക്കം തുടരുന്നുവെന്നാണ് പുതിയ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

2021 ല്‍ വിരാട് കോഹ്ലി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതോടെ കളിക്കാര്‍ക്കിടയിലുള്ള ഭിന്നതകൾ മറനീക്കി പുറത്തുവരുന്നത്. ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം പിടിച്ചത് വിരാട് കോഹ്ലിയും സൗരവ് ഗാംഗുലിയുമാണ്. ഡല്‍ഹിയുമായുള്ള ജയത്തിന് ശേഷം ബാംഗ്ലൂര്‍ താരം കോഹ്ലി, ഗാംഗുലിയെ തുറിച്ചു നോക്കുന്നതും ഹസ്തദാനം ചെയ്യാതെ ഇരുവരും പരസ്പരം ഒഴിഞ്ഞുമാറിയതും വാർത്തയായി. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായതിന് പിന്നാലെ കോഹ്ലി ഇൻസ്റ്റഗ്രാമിൽ ഗാംഗുലിയെ അണ്‍ഫോളോ ചെയ്തെന്ന റിപ്പോർട്ടാണ് വരുന്നത്.

ഗാംഗുലി ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോഴുണ്ടായ ക്യാപ്റ്റന്‍സി വിവാദത്തിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം തീർത്തും വഷളായിരുന്നു. ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറായ ഗാംഗുലിയെ കോഹ്ലി അണ്‍ഫോളോ ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റിനുള്ളിലെ ഇത് മറനീക്കി പുറത്തുവരികയാണ്. എന്നാൽ ഗാംഗുലി ഇപ്പോഴും കോഹ്ലിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.

2021 ല്‍ വിരാട് കോഹ്ലി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു. സെലക്ടര്‍മാരാണ് തീരുമാനമെടുത്തത് എന്നായിരുന്നു അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയിരുന്ന ഗാംഗുലിയുടെ മറുപടി. ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാംഗുലിയുടെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ട് കോഹ്ലി രൂക്ഷമായി പ്രതികരിച്ചിരുന്നു. താന്‍ ടി20 സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത് മുതല്‍ തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നാണ് കോഹ്ലി വ്യക്തമാക്കിയത്. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ രൂക്ഷമാണെന്ന വെളിപ്പെടുത്തലാണ് ഇന്ത്യൻ ടീം മുഖ്യ സെലക്ടറായിരുന്ന, ചേതൻ ശർമ ഒളിക്യാമറിയിൽ വെളിപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in