ആക്‌സിലറേഷന്‍ പിഴച്ചു; ചലഞ്ചേഴ്‌സിനെ എറിഞ്ഞുപിടിച്ചു കിങ്‌സ്‌

ആക്‌സിലറേഷന്‍ പിഴച്ചു; ചലഞ്ചേഴ്‌സിനെ എറിഞ്ഞുപിടിച്ചു കിങ്‌സ്‌

ആദ്യ 10 ഓവറില്‍ 98 റണ്‍സ് നേടിയ അവര്‍ക്ക് അവസാന 10 ഓവറില്‍ 76 റണ്‍സാണ് നേടാനായത്. 11-ാം ഓവര്‍ മുതല്‍ 16-ാം ഓവര്‍ വരെ പിറന്നത് വെറും 39 റണ്‍സ് മാത്രം!
Updated on
1 min read

വേണ്ട സമയത്ത് 'ഗിയര്‍ മാറ്റാന്‍' മറന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പഞ്ചാബ് കിങ്‌സിനെതിരേ 174 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാതെ റോയല്‍ ചലഞ്ചേഴ്‌സ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്ക് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

ഒരു ഘട്ടത്തില്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 137 റണ്‍സ് എന്ന നിലയിലായിരുന്ന അവര്‍ക്ക് ശേഷിച്ച നാലോവറില്‍ വെറും 37 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ആദ്യ 10 ഓവറില്‍ 98 റണ്‍സ് നേടിയ അവര്‍ക്ക് അവസാന 10 ഓവറില്‍ 76 റണ്‍സാണ് നേടാനായത്. 11-ാം ഓവര്‍ മുതല്‍ 16-ാം ഓവര്‍ വരെ പിറന്നത് വെറും 39 റണ്‍സ് മാത്രം!

അര്‍ധസെഞ്ചുറികളള്‍ നേടി രണ്ട് സെറ്റ് ബാറ്റര്‍മാര്‍ ക്രീസില്‍ ഉള്ളപ്പോഴാണ് തകര്‍പ്പന്‍ ബൗളിങ്ങിലൂടെ പഞ്ചാബ് കളി തിരിച്ചുപിടിച്ചത.. ചലഞ്ചേഴ്‌സിനു വേണ്ടി ഇന്നിങ്‌സ് തുറന്ന താത്കാലിക നായകന്‍ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലീസിസും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 137 നേടി. എന്നാല്‍ മധ്യഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന അവരുടെ സ്വപ്‌നം പൊലിഞ്ഞു. കോഹ്ലിയായിരുന്നു ഇക്കാര്യത്തില്‍ ഏറെ പരാജയമായത്.

47 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 59 റണ്‍സാണ് കോഹ്ലിക്ക് നേടാനായത്. 17-ാം ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലിയെയും തൊട്ടടുത്ത പന്തില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കിയ ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിനായി മത്സരം തിരിച്ചുപിടിച്ചത്.

പിന്നീട് എത്തിയ ദിനേഷ് കാര്‍ത്തിക്(7), മഹിപാല്‍ ലോംറോര്‍ എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഡുപ്ലീസിസും വീണതോടെ 200-നു മേല്‍ സ്‌കോര്‍ എന്ന ബാംഗ്ലൂര്‍ സ്വപ്‌നം പൊലിഞ്ഞു. 56 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 84 റണ്‍സാണ് ഡുപ്ലീസിസ് നേടിയത്. പഞ്ചാബിനു വേണ്ടി ബ്രാറിനു പുറമേ അര്‍ഷ്ദീപ് സിങ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

logo
The Fourth
www.thefourthnews.in