വീണ്ടും ഐപിഎല്‍ പൂരക്കാലം; ആദ്യപോരാട്ടം ഇന്ന്

വീണ്ടും ഐപിഎല്‍ പൂരക്കാലം; ആദ്യപോരാട്ടം ഇന്ന്

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ ഏറ്റുമുട്ടല്‍
Updated on
1 min read

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ 16ാം എഡീഷന് ഇന്ന് കൊടിയേറും. ഉദ്ഘാടന ചടങ്ങില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ഒട്ടേറെ പരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ലോകമെമ്പാടുമുള്ള നിരവധി താരങ്ങള്‍ പങ്കെടുക്കും. രശ്മിക മന്ദാന, അരിജിത് സിങ്, തമന്ന ഭാട്ടിയ എന്നിവരാണ് ഉദ്ഘാടന സായാഹ്നത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ടൈഗര്‍ ഷ്‌റോഫ്‌, കത്രീന കൈഫ് എന്നിവരും പരിപാടികള്‍ അവതരിപ്പിക്കും. 2018 ന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങാണ് ഇത്. 2019ല്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരവിനായി ബിസിസിഐ ഉദ്ഘാടന പരിപാടികള്‍ ഒഴിവാക്കിയിരുന്നു. 2020-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ചടങ്ങുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ തുടക്കം ആഘോഷമാക്കാനാണ് ബിസിസിഐയുടെ തീരുമാനം.

2018ന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങാണ് ഇത്

ടോസിനുശേഷമുള്ള പ്ലെയിങ് ഇലവന്റെ തിരഞ്ഞെടുപ്പ്, ഇംപാക്ട്‌ പ്ലെയര്‍ റൂള്‍, വൈഡിനും വെയ്‌സ്റ്റ് ഹൈ നോബോള്‍ ഡിആര്‍എസ് വിളിക്കാനുള്ള തീരുമാനം തുടങ്ങിയ നിയമമാറ്റം ഐപിഎല്ലിന്റെ ആവേശം വര്‍ധിപ്പിക്കും. മാത്രമല്ല ഇത്തവണ ഹോം-എവേ മത്സരങ്ങള്‍ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

logo
The Fourth
www.thefourthnews.in