IPL 2024| രക്ഷകനായി ബദോനി; ഡല്‍ഹിക്കെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ

IPL 2024| രക്ഷകനായി ബദോനി; ഡല്‍ഹിക്കെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി
Updated on
1 min read

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിങ് തകർച്ച നേരിട്ടിട്ടും ഭേദപ്പെട്ട സ്കോറിലെത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. ആയുഷ് ബദോനി (55*), നായകന്‍ കെ എല്‍ രാഹുല്‍ (39) എന്നിവരുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 167 റണ്‍സാണ് ലഖ്നൗ നേടിയത്. 94-7 എന്ന നിലയില്‍ നിന്നായിരുന്നു തിരിച്ചുവരവ്. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.

മികച്ച തുടക്കത്തിന് ശേഷം ബാറ്റിങ് തകർച്ച നേരിടുന്ന ലഖ്നൗവിനെയായിരുന്നു ഏകനയില്‍ കണ്ടത്. ഖലീല്‍ അഹമ്മദിന്റെ ന്യൂബോള്‍ മികവില്‍ ക്വിന്റണ്‍ ഡി കോക്കും (19), ദേവദത്ത് പടിക്കലും (3) പുറത്തായി. നായകന്‍ രാഹുലിന്റെ ചെറുത്തു നില്‍പ്പ് മാത്രമായിരുന്നു ലഖ്നൗവിന് പിന്നീട് തുണയായത്. എന്നാല്‍ പവർപ്ലെയ്ക്ക് ശേഷം കുല്‍ദീപ് യാദവ് എത്തിയതോടെ ലഖ്നൗവിന്റെ മധ്യനിരയും കൂടാരം കയറി.

IPL 2024| രക്ഷകനായി ബദോനി; ഡല്‍ഹിക്കെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ
ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

രാഹുല്‍ (39), മാർക്കസ് സ്റ്റോയിനിസ് (8), നിക്കോളാസ് പൂരാന്‍ (0) എന്നിവരാണ് കുല്ദീപിന് മുന്നില്‍ കീഴങ്ങിയത്. മുകേഷ് കുമാറിന്റെ പേസിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കൃണാല്‍ പാണ്ഡ്യയ്ക്കും (3) സാധിച്ചില്ല. എന്നാല്‍ യുവതാരം ആയുഷ് ബദോനി ക്രീസില്‍ നിലയുറപ്പിച്ചതാണ് ലഖ്നൗവിന് തുണയായത്. 31 പന്തില്‍ നിന്നായിരുന്നു താരം അർധ സെഞ്ചുറി നേടിയത്.

എട്ടാം വിക്കറ്റില്‍ അർഷാദ് ഖാനെ കൂട്ടുപിടിച്ച് 73 റണ്‍സാണ് ബദോനി ചേർത്തത്. 35 പന്തില്‍ 55 റണ്‍സെടുത്താണ് ബദോനി പുറത്താകാതെ നിന്നത്. അഞ്ച് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 16 പന്തില്‍ 20 റണ്‍സാണ് അർഷാദ് നേടിയത്. കുല്‍ദീപിന് പുറമെ ഖലീല്‍ രണ്ടും ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

logo
The Fourth
www.thefourthnews.in