IPL 2024| വാങ്ക്ഡെയില്‍ മുംബൈ അവതരിച്ചു; ഡല്‍ഹിക്കെതിരെ റണ്‍മഴ, 234-5

IPL 2024| വാങ്ക്ഡെയില്‍ മുംബൈ അവതരിച്ചു; ഡല്‍ഹിക്കെതിരെ റണ്‍മഴ, 234-5

വാങ്ക്ഡെയില്‍ പവർപ്ലെ ആനുകൂല്യം പൂർണമായും വിനിയോഗിച്ചുകൊണ്ടായിരുന്നു മുംബൈ ഓപ്പണർമാർ ബാറ്റ് വീശിയത്
Updated on
1 min read

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ സ്കോർ പടുത്തുയർത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. രോഹിത് ശർമ (49), ടിം ഡേവിഡ് (45), ഇഷാന്‍ കിഷന്‍ (42), റൊമാരിയൊ ഷെപ്പേർഡ് (10 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്സാണ് മുംബൈക്ക് തുണയായത്. ഡല്‍ഹിക്കായി അക്സർ പട്ടേലും ആന്‍ററിച്ച് നോർക്കെയും രണ്ട് വിക്കറ്റ് വീതം നേടി.

വാങ്ക്ഡെയില്‍ പവർപ്ലെ ആനുകൂല്യം പൂർണമായും വിനിയോഗിച്ചുകൊണ്ടായിരുന്നു മുംബൈ ഓപ്പണർമാർ ബാറ്റ് വീശിയത്. ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശർമ, ജെയ് റിച്ചാർഡ്‌സണ്‍, ലളിത് യാദവ്, അക്സർ പട്ടേല്‍ എന്നിവർ രോഹിതിന്റെയും ഇഷാന്റെയും പ്രഹരങ്ങള്‍ക്ക് ഇരയായി. ആദ്യ ആറ് ഓവറില്‍ 75 റണ്‍സാണ് സഖ്യം ചേർത്തത്. ഇതില്‍ 49 റണ്‍സും രോഹിതിന്റെ സംഭാവനയായിരുന്നു. 20 റണ്‍സാണ് പവർപ്ലെയില്‍ ഇഷാന്‍ നേടിയത്.

IPL 2024| വാങ്ക്ഡെയില്‍ മുംബൈ അവതരിച്ചു; ഡല്‍ഹിക്കെതിരെ റണ്‍മഴ, 234-5
IPL 2024 | ബട്ട്ലർ ബ്ലാസ്റ്റ്, മിന്നി സഞ്ജുവും; ബെംഗളൂരുവിനെതിരെ രാജസ്ഥാന് ആധികാരിക ജയം, ഒന്നാമത്

പവർപ്ലെയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ അക്സറിന്റെ പന്തില്‍ രോഹിത് ബൗള്‍ഡായതോടെയാണ് മുംബൈയുടെ സ്കോറിങ് വേഗത കുറഞ്ഞത്. 27 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 49 റണ്‍സ് രോഹിത് നേടി. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (0) അതിവേഗം മടങ്ങി. ആന്‍ററിച്ച് നോർക്കെയുടെ പന്തിലാണ് സൂര്യ പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീണെങ്കില്‍ ഇടവേളകളില്‍ ബൗണ്ടറികളുമായി ഇഷാന്‍ സ്കോറിങ് മുന്നോട്ട് നയിച്ചു. 10 ഓവറില്‍ മുംബൈ 105-2 എന്ന നിലയിലായിരുന്നു.

ഡല്‍ഹിക്കായി അക്സർ പട്ടേലും ആന്‍ററിച്ച് നോർക്കെയും രണ്ട് വിക്കറ്റ് വീതം നേടി

എന്നാല്‍ മുംബൈയുടെ വിക്കറ്റ് വീഴ്ച തുടർന്നു. ഇഷാനെ (42) അക്സറും തിലകിനെ (6) ഖലീല്‍ അഹമ്മദും പറഞ്ഞയച്ചു. നാലാമനായി എത്തിയ ഹാർദിക്കിനും ടിം ഡേവിഡും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ റണ്‍റേറ്റും ഇടിഞ്ഞു. എന്നാല്‍ അവസാന അഞ്ച് ഓവറിലേക്ക് ഇന്നിങ്സ് കടന്നതോടെ ഇരുവരും കൂറ്റനടികള്‍ പുറത്തെടുത്തു. 32 പന്തില്‍ 60 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ സഖ്യം ചേർത്തത്. 39 റണ്‍സെടുത്ത ഹാർദിക്ക് രണ്ട് ഓവർ ബാക്കി നില്‍ക്കെയായിരുന്നു നോർക്കെയുടെ പന്തില്‍ മടങ്ങിയത്.

IPL 2024| വാങ്ക്ഡെയില്‍ മുംബൈ അവതരിച്ചു; ഡല്‍ഹിക്കെതിരെ റണ്‍മഴ, 234-5
'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി

ഹാർദിക്ക് മടങ്ങിയെങ്കിലും ഡേവിഡ് തുടർന്നു. ഇഷാന്ത് ശർമയെറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സാണ് ഡേവിഡും റൊമാരിയൊ ഷെപ്പേർഡും നേടിയത്. അവസാന ഓവറില്‍ നോർക്കെയ്ക്കെതിരെ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 32 റണ്‍സാണ് ഷെപ്പേർഡ് നേടിയത്. 10 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പെടെ 39 റണ്‍സാണ് ഷെപ്പേർഡ് നേടിയത്. 21 പന്തില്‍ 45 റണ്‍സുമായി ഡേവിഡ് പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in