IPL 2024| സ്റ്റോയിനിസിന് ഫിഫ്റ്റി; ഗുജറാത്തിനെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ

IPL 2024| സ്റ്റോയിനിസിന് ഫിഫ്റ്റി; ഗുജറാത്തിനെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ

ഗുജറാത്തിനായി ഉമേഷ് യാദവും ദർശന്‍ നല്‍കണ്ടെയും രണ്ട് വിക്കറ്റ് വീതം നേടി
Updated on
1 min read

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 164 റണ്‍സ് വിജയലക്ഷ്യം. മാർക്കസ് സ്റ്റോയിനിസിന്റെ അർധ സെഞ്ചുറിയുടേയും നിക്കോളാസ് പൂരാന്റെ ഫിനിഷിങ് മികവിലും നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 163 റണ്‍സെടുത്തത്. ഗുജറാത്തിനായി ഉമേഷ് യാദവും ദർശന്‍ നല്‍കണ്ടെയും രണ്ട് വിക്കറ്റ് വീതം നേടി.

ക്വിന്റണ്‍ ഡികോക്കിനേയും (6) ദേവദത്ത് പടിക്കലിനേയും (7) പവർപ്ലെയ്ക്കുള്ളില്‍ തന്നെ നഷ്ടമായാണ് ലഖ്നൗ സൂപ്പർ ജയന്‌റ്സ് തുടങ്ങിയത്. ഉമേഷ് യാദവിനായിരുന്നു ഇരുവരുടേയും വിക്കറ്റ്. വേഗത കുറഞ്ഞ വിക്കറ്റില്‍ നായകന്‍ കെ എല്‍ രാഹുലും മാർക്കസ് സ്റ്റോയിനിസും പിന്നീട് കരുതലോടെ ബാറ്റ് വീശി. മൂന്നാം വിക്കറ്റില്‍ 73 റണ്‍സാണ് സഖ്യം ചേർത്തത്. 31 പന്തില്‍ 33 റണ്‍സെടുത്ത രാഹുലിനെ മടക്കി ദർശന്‍ നല്‍കണ്ടെയാണ് കൂട്ടുകെട്ട് പൊളിച്ചത്.

IPL 2024| സ്റ്റോയിനിസിന് ഫിഫ്റ്റി; ഗുജറാത്തിനെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ
IPL 2024| ഒടുവില്‍ 'പോരാളികള്‍'ക്കും ജയം; ഡല്‍ഹിയെ 29 റണ്‍സിന് തകർത്ത് മുംബൈ

രാഹുലിന്റെ പുറത്താകലിന് പിന്നാലെ തന്നെ സ്റ്റോയിനിസ് അർധ ശതകം തികച്ചു. 40 പന്തിലായിരുന്നു നേട്ടം. ശേഷം അധികനേരം ക്രീസില്‍ തുടരാന്‍ സ്റ്റോയിനിസിനേയും നല്‍കണ്ടെ അനുവദിച്ചില്ല. 43 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 58 റണ്‍സായിരുന്നു സ്റ്റോയിനിസ് നേടിയത്. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പൂരാനും ആയുഷ് ബഡോണിക്കും തുടക്കത്തില്‍ താളം കണ്ടെത്താനായിരുന്നില്ല.

സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമത്തില്‍ റാഷിദ് ഖാന്റെ പന്തില്‍ ബഡോണി പുറത്തായി. 11 പന്തില്‍ 20 റണ്‍സായിരുന്നു യുവതാരത്തിന്റെ നേട്ടം. 22 പന്തില്‍ 32 റണ്‍സെടുത്ത പൂരാന്റെ ഇന്നിങ്സാണ് ലഖ്നൗവിനെ 160 കടത്തിയത്. മൂന്ന് സിക്സറുകളാണ് പൂരാന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്.

logo
The Fourth
www.thefourthnews.in