IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

വെങ്കിടേഷ് അയ്യർ (51), ശ്രേയസ് അയ്യർ (58) എന്നിവരാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്
Updated on
1 min read

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആധികാരികമായി കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍. ഹൈദരാബാദ് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം 38 പന്ത് ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത മറികടന്നത്. വെങ്കിടേഷ് അയ്യർ (51), ശ്രേയസ് അയ്യർ (58) എന്നിവരാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. ക്വാളിഫയർ രണ്ടിലെ വിജയികളേയാകും കൊല്‍ക്കത്ത ഫൈനലില്‍ നേരിടുക.

രഹ്മാനുള്ള ഗുർബാസിന്റെ വെടിക്കെട്ടോടെയായിരുന്നു കൊല്‍ക്കത്ത ആരംഭിച്ചത്. രണ്ട് ഓവറിനുള്ളില്‍ തന്നെ രണ്ട് റിവ്യു പാഴാക്കിയ ഹൈദരാബാദിന് തുടക്കത്തിലെ പിഴച്ചു. മൂന്ന് ഓവറിനുള്ളില്‍ തന്നെ സ്കോർ 40 കടത്തിയതിന് ശേഷമായിരുന്നു ഗുർബാസ് പുറത്തായത്. 14 പന്തില്‍ 23 റണ്‍സ് നേടിയ താരം നടരാജന്റെ പന്തിലാണ് മടങ്ങിയത്. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ സുനില്‍ നരെയ്‌നെ (21) കമ്മിന്‍സും പുറത്താക്കിയിരുന്നെങ്കിലും കൊല്‍ക്കത്തയ്ക്ക് അനിവാര്യമായ ടേക്ക് ഓഫ് ലഭിച്ചിരുന്നു.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍
IPL 2024| സ്റ്റാർക്ക്ഫൈഡ്! ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; ഫൈനലുറപ്പിക്കാന്‍ 160 റണ്‍സ് ലക്ഷ്യം

ഓപ്പണർമാർ നല്‍കിയ അടിത്തറയില്‍ വേരൂന്നിയായിരുന്നു വെങ്കിടേഷ് അയ്യരും നായകന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ഹൈദരാബാദ് താരങ്ങളുടെ ഫീല്‍ഡിങ്ങിലെ പിഴവുകള്‍ കൊല്‍ക്കത്തയ്ക്ക് സഹായകരമായി. ഇരുവരും അനായാസം സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. 28 പന്തിലായിരുന്നു വെങ്കിടേഷ് അയ്യർ അർധ സെഞ്ചുറി തികച്ചത്. ശ്രേയസ് 23 പന്തിലും. 58 റണ്‍സെടുത്താണ്

ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സിന് പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാർക്കാണ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തകർത്തത്. രണ്ട് വിക്കറ്റുമായി വരുണ്‍ ചക്രവർത്തിയും തിളങ്ങി.

logo
The Fourth
www.thefourthnews.in