IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ

IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ

92 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഡല്‍ഹിയുടെ ഇന്നിങ്സില്‍ നിർണായകമായത്
Updated on
1 min read

ഐപിഎല്ലില്‍ നിർണായക മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 209 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 208 റണ്‍സെടുത്തത്. അഭിഷേക് പോറല്‍ (58), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (57*), ഷായ് ഹോപ് (38), ഋഷഭ് പന്ത് (33) എന്നിവരാണ് ഡല്‍ഹിയുടെ പ്രധാന സ്കോറർമാർ. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് നേടി.

നിർണായക മത്സരത്തില്‍ ജേക്ക് ഫ്രേസറിനെ (0) രണ്ടാം പന്തില്‍ നഷ്ടമായായിരുന്നു ഡല്‍ഹി തുടങ്ങിയത്. എന്നാല്‍ അഭിഷേക് പോറലും ഷായ് ഹോപും ചേർന്ന് ഫ്രേസറിന്റെ പോരായ്മ നികത്തി. ലഖ്നൗ ബൗളർമാർ ഇടവേളകളില്ലാതെ അതിർത്തി കടന്നപ്പോള്‍ 73 റണ്‍സാണ് പവർപ്ലേയില്‍ പിറന്നത്. ഇതില്‍ 43 റണ്‍സും അഭിഷേകിന്റെ സംഭാവനയായിരുന്നു. 21 പന്തില്‍ അർധ സെഞ്ചുറി നേടാനും യുവതാരത്തിനായി.

IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ
'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

92 റണ്‍സ് നീണ്ട കൂട്ടുകെട്ട് ഒന്‍പതാം ഓവറില്‍ രവി ബിഷ്ണോയിയാണ് തകർത്തത്. 27 പന്തില്‍ 38 റണ്‍സെടുത്ത ഹോപ് കെ എല്‍ രാഹുലിന്റെ കൈകളിലൊതുങ്ങി. വിക്കറ്റ് വീണതോടെ ഡല്‍ഹിയുടെ സ്കോറിങ് വേഗതയും കുറഞ്ഞു. ഇത് അഭിഷേകിന്റെ വിക്കറ്റിലേക്കാണ് നയിച്ചത്. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് (58) നിക്കോളാസ് പൂരന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

10 ഓവറില്‍ 106ലെത്തിയ ഡല്‍ഹിക്ക് അടുത്ത അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് ചേർക്കാനായത്. നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് - സ്റ്റബ്‌സ് സഖ്യം 47 റണ്‍സ് ചേർത്തു. 33 റണ്‍സെടുത്ത പന്തിന്റെ വിക്കറ്റും നവീനാണ് നേടിയത്. എന്നാല്‍ അവസാന ഓവറുകളില്‍ സ്റ്റബ്‌സ് അനായാസം സ്കോർബോർഡ് ചലിപ്പിച്ചു. 19-ാം ഓവറില്‍ 21 റണ്‍സാണ് താരം നേടിയത്. 22 പന്തില്‍ അർധ സെഞ്ചുറി പിന്നിടാനും സ്റ്റബ്സിനായി.

25 പന്തില്‍ 57 റണ്‍സെടുത്താണ് സ്റ്റബ്‌സ് പുറത്താകാതെ നിന്നത്. മൂന്ന് ഫോറും നാല് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നവീന് പുറെ ബിഷ്‌ണോയിയും അർഷദ് ഖാനുമാണ് ലഖ്നൗവിനായ് വിക്കറ്റെടുത്തത്.

logo
The Fourth
www.thefourthnews.in