മാർക്കസ് സ്റ്റോയിനിസ്; ചെപ്പോക്ക് നിശബ്ദമാക്കിയ ഒറ്റയാന്‍

ഇന്നിങ്സ് പാതി വഴിയെത്തുമ്പോള്‍ ലഖ്നൗവിന്റെ സ്കോർ ബോർഡിലുണ്ടായിരുന്ന 83 റണ്‍സില്‍ 52ഉം സ്റ്റോയിനിസിന്റെ സംഭാവനയായിരുന്നു

റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിയും എം എസ് ധോണിയുടെ ബൗണ്ടറിയും കണ്ട് അർത്തുല്ലസിക്കുകയായിരുന്നു ചെപ്പോക്കിലെ മഞ്ഞ പുതച്ച ഗ്യാലറി. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ധോണിയുടെ വരവില്‍ ആന്ദ്രെ റസലിന്റെ കാതടപ്പിച്ച അതെ കാണികള്‍. ലഖ്നൗ-ചെന്നൈ പോരാട്ടം അവസാനത്തോട് അടുക്കുമ്പോള്‍ ചെപ്പോക്ക് നിശബ്ദമായിരുന്നു. അവിടെ ഉയർന്നു കേട്ടത് ഒരാളുടെ ബാറ്റിന്റെ ശബ്ദം മാത്രം. ചെന്നൈയേയും ചെപ്പോക്കിനേയും ഒറ്റയ്ക്ക് കീഴടക്കിയവന്‍, മാർക്കസ് സ്റ്റോയിനിസ്.

രണ്ടാം ഇന്നിങ്സില്‍ അല്‍പ്പം ട്രിക്കിയാകുന്ന ചെപ്പോക്കിലെ വിക്കറ്റില്‍ 211 റണ്‍സ് വിജയലക്ഷ്യം എളുപ്പമുള്ള ഒന്നായിരുന്നില്ല. മൂന്നാം പന്തില്‍ തന്നെ ക്വിന്റണ്‍ ഡി ക്കോക്ക് മടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായാണ് സ്റ്റോയിനിസ് ക്രീസിലേക്ക് എത്തിയത്. നായകന്‍ കെ എല്‍ രാഹുല്‍ നിലയുറപ്പിക്കുമ്പോള്‍ മറുവശത്ത് നിന്ന് സ്കോറിങ്ങിന് വേഗം കൂട്ടുക എന്നതായിരുന്നു സ്റ്റോയിനിസിന്റെ ഉത്തരവാദിത്തം. രാഹുലും പിന്നീട് വന്ന ദേവദത്ത് പടിക്കലും കിതച്ചപ്പോള്‍, നേരിട്ട പന്തുകള്‍ അനായാസം സ്റ്റോയിനിസ് ബൌണ്ടറി വര കടത്തി. ഇന്നിങ്സ് പാതി വഴിയെത്തുമ്പോള്‍ ലഖ്നൗവിന്റെ സ്കോർ ബോർഡിലുണ്ടായിരുന്ന 83 റണ്‍സില്‍ 52ഉം സ്റ്റോയിനിസിന്റെ സംഭാവനയായിരുന്നു.

മാർക്കസ് സ്റ്റോയിനിസ്; ചെപ്പോക്ക് നിശബ്ദമാക്കിയ ഒറ്റയാന്‍
റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം

അവശേഷിക്കുന്ന 10 ഓവറില്‍ 128 റണ്‍സായിരുന്നു ലഖ്നൗവിന് ആവശ്യം. മതീഷ പതിരനയ്ക്ക് നാലും മുസ്തഫിസൂർ റഹ്മാന് മൂന്ന് ഓവറും അവശേഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഏഴ് ഡെത്ത് ഓവറുകള്‍. 211 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര കൂടുതല്‍ ദുഷ്കരമാക്കുന്ന ഘടകവും ഇതുതന്നെയായിരുന്നു. 19 പന്തില്‍ 13 റണ്‍സ് മാത്രം നേടിയ ദേവദത്തിന്റെ ഇന്നിങ്സ് സ്റ്റോയിനിസിന്റെ ജോലിഭാരവും വർധിപ്പിച്ചെന്ന് പറയാം. പതിരാനയ്ക്ക് മുന്‍പില്‍ ദേവദത്തിന്റെ പ്രതിരോധം തകർന്നതോടെ നിക്കോളാസ് പൂരാനെത്തി. ലഖ്നൗവിന്റെ സ്കോറിങ് ടോപ് ഗിയറിലേക്ക് മാറിയത് പൂരാന്റെ വരവോടെയായിരുന്നു.

ശാർദൂല്‍ താക്കൂർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസൂർ, പതിരന തുടങ്ങിയവരുടെ അഞ്ച് ഓവറുകളില്‍ 69 റണ്‍സ് സ്റ്റോയിനിസ്-പൂരാന്‍ സഖ്യം നേടി. പതിരനയുടെ രണ്ടാം സ്പെല്ലില്‍ പൂരാന്‍ മടങ്ങിയതോടെയാണ് കളി വീണ്ടും ചെന്നൈക്ക് അനുകൂലമായി മാറിയത്. അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് അകലെയായി ജയം. 56 പന്തില്‍ ഐപിഎല്‍ കരിയറിലെ ആദ്യ ശതകം തികച്ചിട്ടും ആഘോഷിക്കാന്‍ പോലും സ്റ്റോയിനിസ് തയാറായില്ല. മുസ്തഫിസൂറിന്റെ 18-ാം ഓവറിലും പതിരാനയുടെ 19-ാം ഓവറിലും 15 റണ്‍സ് വീതം ദീപക് ഹൂഡയ്ക്കൊപ്പം സ്റ്റോയിനിസ് ചേർത്തു.

മാർക്കസ് സ്റ്റോയിനിസ്; ചെപ്പോക്ക് നിശബ്ദമാക്കിയ ഒറ്റയാന്‍
ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍

അവസാന ഓവറില്‍ 17 റണ്‍സ് പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ചെന്നൈ നായകന്‍ റുതുരാജ് ഏല്‍പ്പിച്ചത് മുസ്തഫിസൂറിനെയായിരുന്നു. ആദ്യ പന്തില്‍ യോർക്കറിന് ശ്രമിച്ച മുസ്തഫിസൂറിന് പിഴച്ചു, പന്ത് ലോങ് ഓണിന് മുകളിലൂടെ സ്റ്റോയിനിസ് ഗ്യാലറിയിലെത്തിച്ചു. ചെപ്പോക്ക് പിന്നീട് ശബ്ദിച്ചില്ല. അടുത്ത പന്ത് മുസ്തഫിസൂറിന്റെ തലയ്ക്ക് മുകളിലൂടെ ശരവേഗത്തില്‍ ബൌണ്ടറി. എതിർ ബോളർമാർക്ക് സമ്മർദം നല്‍കുന്ന ധോണിയുടെ അതേ തന്ത്രം ചെന്നൈ രുചിച്ച സമയം. മുസ്തഫിസൂറിന്റെ മൂന്നാം പന്തും ബൌണ്ടറി, ഒപ്പം നോബോളും. ഫ്രീ ഹിറ്റ് ഷോർട്ട് ഫൈന്‍ ലെഗിന് മുകളിലൂടെ പായിച്ച് സ്റ്റോയിനിസ് ലഖ്നൌവിന്റെ വിജയം മൂന്ന് പന്ത് അവശേഷിക്കെ സാധ്യമാക്കി.

ഹെല്‍മെറ്റ് ഊരിയുള്ള സ്റ്റോയിനിസിന്റെ ആഘോഷ പ്രകടനങ്ങള്‍ മൈതാനത്ത് അരങ്ങേറുമ്പോള്‍ ചെന്നൈ ആരാധകർക്ക് മാത്രമല്ല താരങ്ങള്‍ക്കും അത് അവിശ്വസനീയമായ നിമിഷമായിരുന്നു. ചെപ്പോക്ക് ഇതുവരെ സാക്ഷ്യം വഹിക്കാത്തൊരു നിമിഷം. രവി ശാസ്ത്രി കമന്ററി ബോക്സിലിരുന്ന് പറഞ്ഞതുപോലെ ഷീർ ബ്രില്യന്‍സ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in