ലേറ്റ് ട്വിസ്റ്റില്‍ ഹാര്‍ദ്ദിക് മുംബൈയില്‍, ഗ്രീന്‍ ബാംഗ്ലൂരില്‍; ഇനി താരലേലം, കച്ചമുറുക്കി ടീമുകള്‍

ലേറ്റ് ട്വിസ്റ്റില്‍ ഹാര്‍ദ്ദിക് മുംബൈയില്‍, ഗ്രീന്‍ ബാംഗ്ലൂരില്‍; ഇനി താരലേലം, കച്ചമുറുക്കി ടീമുകള്‍

താരലേലം അടുത്തമാസം നടക്കാനിരിക്കെ കൈമാറ്റത്തിനും നിലനിർത്താനുമുള്ള സമയം നവംബർ 26ന് അവസാനിച്ചു
Updated on
6 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചൂടും ചൂരും മറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ക്ലബ് ക്രിക്കറ്റിന്റെ ആവേശത്തിന് തയാറെടുക്കുകയാണ്. ഇന്ത്യയുടെ 'കുട്ടിക്രിക്കറ്റ്' പൂരമായ ഐപിഎല്ലിന്റെ പുതിയ സീസണിന് നാല് മാസം മാത്രം ശേഷിക്കെ ടീമുകള്‍ക്കൊപ്പം കണക്കുകൂട്ടലുകളിലാണ് ആരാധകരും.

ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ലീഗിലെ 10 ടീമുകള്‍ക്കും ആവശ്യമായ താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്നലെ സമാപിച്ചിരുന്നു. ഇനി താരകൈമാറ്റത്തിന്റെ നാളുകളാണ്. തുടർന്ന് താരലേലം നടക്കും. ഡിസംബർ 19ന് ദുബൈയിലാണ് ഐപിഎൽ 2023 വർഷത്തെ ലേലം നടക്കുക.

ഇഷ്ട ടീം നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെ, ഇനി സ്വന്തമാക്കേണ്ട താരങ്ങള്‍ ആരെയൊക്കെ എന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഓരോ ടീമുകളുടെയും ടീം ഘടന പരിശോധിക്കാം.

ഗുജറാത്ത് ടൈറ്റൻസ്

ഹാര്‍ദ്ദിക് പാണ്ഡ്യ മടങ്ങും, ഗില്‍ ക്യാപ്റ്റനാകും

രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയെ കൈവിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദ്ദിക്കിനെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിന് 15 കോടിക്ക് വിട്ടുനല്‍കിയ ടൈറ്റന്‍സ് ഒറ്റയടിക്ക് പഴ്‌സ് നിറയ്ക്കുകയാണ് ചെയ്തത്. ഇതോടെ വരാനിരിക്കുന്ന താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാനാകുന്ന ടീമായി അവര്‍ മാറുകയും ചെയ്തു. ഹാര്‍ദ്ദിക്കിനു പകരം ശുഭ്മാന്‍ ഗില്‍ ടീമിന്റെ പുതിയ നായകനാകും. കളിക്കാരെ നിലനിർത്താനുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ടൈറ്റന്‍സും മുംബൈയും തമ്മില്‍ താരക്കൈമാറ്റം നടന്നത്.

കൈവിട്ട താരങ്ങൾ

യാഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ് വാന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ദസുന്‍ ഷനക

നിലനിർത്തിയ താരങ്ങൾ

ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, ദര്‍ശന്‍ നാല്‍ക്കണ്ടെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, സായ് കിഷോര്‍, റാഷിദ് ഖാന്‍, ജോഷ്വാ ലിറ്റില്‍, മോഹിത് ശര്‍മ

ലേറ്റ് ട്വിസ്റ്റില്‍ ഹാര്‍ദ്ദിക് മുംബൈയില്‍, ഗ്രീന്‍ ബാംഗ്ലൂരില്‍; ഇനി താരലേലം, കച്ചമുറുക്കി ടീമുകള്‍
ക്യാപ്റ്റനായും കമന്റേറ്ററായും മാറിയ നെഹ്‌റു; ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിച്ച കഥ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ബൗളിംഗ് ഓർഡറിൽ അഴിച്ചുപണി നടത്താനൊരുങ്ങി ബാംഗ്ലൂർ

വനിന്ദു ഹസരംഗ, ജോഷ് ഹേസല്‍വുഡ്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ എന്നിവരെ കൈവിട്ട് ബൗളിംഗ് നിരയില്‍ അഴിച്ചുപണി നടത്താനുള്ള ശ്രമത്തിലാണ് ആര്‍സിബി എന്നാണ് പുറത്തുവന്ന നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലിയെയാണ് ബാംഗ്ലൂർ പ്രധാനമായി നിലനിർത്തിയ താരം, ബൗളിംഗ് നിരയിൽ മുഹമ്മദ് സിറാജ് മാത്രമാണ് നിലവിൽ സ്റ്റാർട്ടർ പട്ടികയിലുള്ളത്. ഹാര്‍ദ്ദിക് മുംബൈയിലേക്ക് മടങ്ങിയപ്പോള്‍ നേട്ടം കൊയ്തത് ആര്‍സിബിയാണ്.

ഹാര്‍ദ്ദിക്കിനെ ഉള്‍ക്കൊള്ളിക്കാനായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ അവര്‍ക്ക് വിറ്റൊഴിവാക്കണമായിരുന്നു. മികച്ച ഓള്‍റൗണ്ടറെ തേടി നടന്ന ആര്‍സിബിക്ക് അത് തുണയായി. കോഹ്ലിക്ക് പുറമെ ബാറ്റിങ് നിരയിൽ ഡുപ്ലീസിസ്, ഗ്ലെൻ മാക്‌സ്‌വെല്‍ തുടങ്ങിയവരെ ബാംഗ്ലൂർ നിലനിർത്തിയിട്ടുണ്ട്. ലേലത്തിന് മുന്നോടിയയായി മായങ്ക് ദാഗറിനെ സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും സ്വന്തമാക്കിയ ആർ‌സി‌ബി ഷഹബാസ് അഹമ്മദിനെയാണ് ടീമിൽ നിന്നും കൈമാറ്റം നടത്തിയത്.

കൈവിട്ട താരങ്ങൾ

വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാർത്ഥ് കൗൾ, കേദാർ ജാദവ്

നിലനിർത്തിയ താരങ്ങൾ

ഫാഫ് ഡുപ്ലീസിസ്, രജത് പട്ടീദാര്‍, വിരാട് കോഹ്ലി, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‌ലി, ഹിമാൻഷു കുമാർ, വി വിജയകുമാർ

ലേറ്റ് ട്വിസ്റ്റില്‍ ഹാര്‍ദ്ദിക് മുംബൈയില്‍, ഗ്രീന്‍ ബാംഗ്ലൂരില്‍; ഇനി താരലേലം, കച്ചമുറുക്കി ടീമുകള്‍
കോഹ്ലിയും സച്ചിനും 49ല്‍; കേമനാര്?

മുംബൈ ഇന്ത്യൻസ്

ഹാര്‍ദ്ദിക്കിനായി വാതില്‍ തുറന്ന് മുംബൈ

ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുന്നുവെന്നത് തന്നെയാണ് മുംബൈയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതിനായി വലിയ പൊളിച്ചെഴുത്തുകളാണ് അവര്‍ നടത്തിയത്. വിശ്വസ്ത ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, 2022ലെ ലേലത്തിൽ എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചർ ഉൾപ്പെടെ 11 താരങ്ങളെയാണ് മുംബൈ കൈവിട്ടത്. മുംബൈ ടീമിലേക്ക് ഹാര്‍ദ്ദിക് മടങ്ങിയെത്തുന്നുവെന്നും ഹാര്‍ദിക്കിനു അടുത്ത സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. അതേസമയം, രോഹിത് ശര്‍മ മുംബൈയുടെ ക്യാപ്റ്റനായി തുടരും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ റൊമാരിയോ ഷെപ്പേര്‍ഡിനെ ലേലത്തിന് മുന്നോടിയയായി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിട്ടുണ്ട്.

കൈവിട്ട താരങ്ങൾ

അർഷദ് ഖാൻ, രമൺദീപ് സിങ്, ഹൃത്വിക് ഷോക്കീൻ, രാഘവ് ഗോയൽ, ജോഫ്ര ആർച്ചർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡുവാൻ ജാൻസെൻ, ജേ റിച്ചാർഡ്‌സൺ, റിലേ മെറിഡിത്ത്, ക്രിസ് ജോർദാൻ, സന്ദീപ് വാര്യർ

നിലനിർത്തിയ താരങ്ങൾ

രോഹിത് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, തിലക് വർമ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അർജുൻ ടെണ്ടുൽക്കർ, കാമറൂൺ ഗ്രീൻ, ഷംസ് മുലാനി, നെഹാൽ വധേര, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജേസൺ ബെഹ്‌റൻഡോർഫ്

ചെന്നൈ സൂപ്പർ കിങ്‌സ്

പതിനേഴാം സീസണിലും ധോണി നയിക്കും; ബെന്‍ സ്‌റ്റോക്‌സ് ഔട്ട്

ലേലത്തിന് മുന്നോടിയായി ഒൻപത് കളിക്കാരെ ചെന്നൈ നിലനിർത്തിയപ്പോൾ എട്ടു കളിക്കാരെയാണ് ഒഴിവാക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അടുത്ത സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഇന്ത്യൻ താരം അമ്പാട്ടി റായിഡു, സൗത്താഫ്രിക്കന്‍ പേസർ ഡ്വയ്ന്‍ പ്രിട്ടോറിയസ് ഉൾപ്പടെയുള്ളവർ ഒഴിവാക്കിയ കളിക്കാരുടെ പട്ടികയിലുണ്ട്. ഇവരില്‍ റായിഡു കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു, തുടർന്നാണ് കൈവിടുന്നത്. കഴിഞ്ഞ സീസണിൽ റെക്കോർഡ് പ്രതിഫലത്തിൽ സ്വന്തമാക്കിയ സ്റ്റോക്‌സിന് അകെ രണ്ടു മല്‍സരങ്ങൾ മാത്രമാണ് കളിക്കാനായത്. എട്ടു പേരെ നിലനിര്‍ത്തിയതിനാൽ വരാനിരിക്കുന്ന ലേലത്തില്‍ ആറു താരങ്ങളെ മാത്രമാണ് സിഎസ്‌കെയ്ക്കു പരമാവധി ടീമിലേക്കെടുക്കാൻ സാധിക്കുക. ഇതിൽ മൂന്നു പേര്‍ വിദേശ താരങ്ങളായിരിക്കണം.

കൈവിട്ട താരങ്ങൾ

അമ്പാട്ടി റായിഡു, ബെൻ സ്‌റ്റോക്‌സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഭഗത് വർമ്മ, സുബ്രംശു സേനാപതി, ആകാശ് സിംഗ്, കൈൽ ജാമിസൺ, സിസന്ദ മഗല

നിലനിർത്തിയ താരങ്ങൾ

എം എസ് ധോണി, ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ഷെയ്‌ക് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്‌നർ, മൊയിൻ അലി, ശിവം ദുബെ, നിഷാന്ത് സിന്ധു, അജയ് മണ്ഡല്, രാജ്‌വർധൻ ഹംഗാർഗെക്കർ, ദീപക് ചാഹർ, മഹേഷ് തീക്ഷണ, മുകേഷ് തീക്ഷണ, മുകേഷ് തീക്ഷണ, സിംഹെത്‌ഹൗലൻ , തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരണ

ഡൽഹി ക്യാപിറ്റൽസ്

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ ഒപ്പം റിഷഭ് പന്ത്

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍ എന്നിവരെ നിലനിർത്തിയ ഡൽഹി ക്യാപിറ്റൽസ് 11 താരങ്ങളെയാണ് ഒഴിവാക്കിയത്. ഋഷഭ് പന്ത് അടുത്ത സീസണില്‍ കളിക്കുമെന്നുറപ്പിച്ച് താരത്തെ ടീം നിലനിര്‍ത്തി. ഡൽഹി ക്യാപിറ്റൽസിന്റെ മധ്യനിര അത്ര ശക്തമല്ലാത്തതിനാൽ വരും ലേലത്തിൽ ഒരു ഫിനിഷറെയും ഫാസ്റ്റ് ബൗളറെയുമാണ് ടീമിന് ആവശ്യം.

കൈവിട്ട താരങ്ങൾ

റിലീ റോസോവ്, ചേതൻ സ്കറിയ, റോവ്മാൻ പവൽ, മനീഷ് പാണ്ഡെ, ഫിൽ സാൾട്ട്, മുസ്താഫിസുർ റഹ്മാൻ, കമലേഷ് നാഗർകോട്ടി, റിപാൽ പട്ടേൽ, സർഫറാസ് ഖാൻ, അമൻ ഖാൻ, പ്രിയം ഗാർഗ്

നിലനിർത്തിയ താരങ്ങൾ

ഋഷഭ് പന്ത്, ഡേവിഡ് വാർണർ, പൃഥ്വി ഷാ, യാഷ് ദുൽ, അഭിഷേക് പോറെൽ, അക്സർ പട്ടേൽ, ലളിത് യാദവ്, മിച്ചൽ മാർഷ്, പ്രവീൺ ദുബെ, വിക്കി ഓസ്‌റ്റ്വാൾ, ആൻറിച്ച് നോർട്ട്ജെ, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ഖലീൽ അഹമ്മദ്, ഇഷാന്ത് കുമാർ ശർമ്മ, മുകേഷ് കുമാർ ശർമ്മ

രാജസ്ഥാൻ റോയൽസ്

സഞ്ജു തുടരും, അബ്ദുല്‍ ബാസിത്ത്, ജേസന്‍ ഹോള്‍ഡർ കൈവിട്ട താരങ്ങളിൽ

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയൽസ് ലേലത്തിന് മുന്നോടിയായി ഒൻപത് താരങ്ങളെയാണ് ഒഴിവാക്കിയത്. കഴിഞ്ഞ സീസണിൽ അധികം റൺസ് വഴങ്ങിയതോടെയാണ് ടീമിൽ നിന്നും വെസ്റ്റ് ഇന്‍ഡീസ് പേസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറേ കൈവിട്ടത്. അതേസമയം, ജോ റൂട്ട് അടുത്ത ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് താരത്തെ രാജസ്ഥാൻ കൈവിട്ടത്. ആകാശ് വശിഷ്ട്, കുല്‍ദീപ് യാദവ് എന്നിവർക്കൊപ്പം ഒബെഡ് മെക്കോയിയെയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ലേലത്തില്‍ മികച്ച ഓൾറൗണ്ടർ വിദേശതാരങ്ങളാകും ഇനി രാജസ്ഥാന്റെ പ്രതീക്ഷ.

കൈവിട്ട താരങ്ങൾ

ജോ റൂട്ട്, അബ്ദുൾ ബാസിത്ത്, ജേസൺ ഹോൾഡർ, ആകാശ് വസിഷ്ത്, കുൽദീപ് യാദവ്, ഒബേദ് മക്കോയ്, എം അശ്വിൻ, കെ സി കരിയപ്പ, കെ എം ആസിഫ്

നിലനിർത്തിയ താരങ്ങൾ

സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആർ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ, ട്രെൻഡ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, ആദം സാമ്പ, പ്രസീദ് കൃഷ്

പഞ്ചാബ് കിങ്‌സ്

ശിഖര്‍ ധവാൻ, സാം കറൺ തുടരും

ഷാരൂഖ് ഖാനെ കൈവിട്ടത് കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് സ്വന്തമാക്കിയ സാം കറണിനെ നിലനിർത്താൻ പഞ്ചാബ് കിങ്‌സിന് സഹായകമായി. ഡിസംബറിൽ നടക്കാനിരിക്കുന്ന ലേലത്തിൽ ഷാരൂഖിനെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ മികച്ചൊരു ഫിനിഷറെ ടീമിലേക്കെത്തിക്കേണ്ടത് പഞ്ചാബിന് അത്യാവശ്യമാണ്.

കൈവിട്ട താരങ്ങൾ

ഷാരൂഖ് ഖാൻ, രാജ് ബാവ, ബൽതേജ് ദണ്ഡ, മോഹിത് രഥീ, ഭാനുക രാജപക്‌സെ

നിലനിർത്തിയ താരങ്ങൾ

ശിഖർ ധവാൻ, ജിതേഷ് ശർമ, ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ലിയാം ലിവിംഗ്സ്റ്റൺ, മാത്യു ഷോർട്ട്, ഹർപ്രീത് ഭാട്ടിയ, അഥർവ ടൈഡെ, ഋഷി ധവാൻ, സാം കുറാൻ, സിക്കന്ദർ റാസ, ശിവം സിംഗ്, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിങ്, കഗിസോ റബാഡ, നഥാൻഹർലിസ്, നാഥൻഹർലിസ് , ഗുർനൂർ ബ്രാർ, വിദ്വത് കവേരപ്പ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

പേസ് നിരയെ കൈവിട്ട് കൊൽക്കത്ത

ആർസിബിയ്ക്ക് സമാനമായി ബൗളിങ് നിരയിൽ അഴിച്ചുപണി നടത്താനൊരുങ്ങുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലിറ്റൺ ദാസിനെയും എൻ ജഗദീശനെയും കൈവിട്ട ടീമിൽ ഒരു ബാക്ക്-അപ്പ് വിക്കറ്റ് കീപ്പർ ബാറ്ററാണ് അത്യാവശ്യം.

കൈവിട്ട താരങ്ങൾ

ടിം സൗത്തി, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, ശാർദുൽ താക്കൂർ, മൻദീപ് സിങ്, കുൽവന്ത് ഖെജ്‌രോലിയ, എൻ ജഗദീശൻ, ഡേവിഡ് വീസ്, ആര്യ ദേശായി, ലിറ്റൺ ദാസ്, ജോൺസൺ ചാൾസ്, ഷാക്കിബ് അൽ ഹസൻ

നിലനിർത്തിയ താരങ്ങൾ

നിതീഷ് റാണ, റിങ്കു സിങ്, റഹ്മാനുള്ള ഗുർബാസ്, ശ്രേയസ് അയ്യർ, ജേസൺ റോയ്, അനുകുൽ റോയ്, ആന്ദ്രേ റസൽ, വെങ്കിടേഷ് അയ്യർ, സുയാഷ് ശർമ, ഹർഷിത് റാണ, സുനിൽ നരെയ്ൻ, വൈഭവ് അറോറ, വരുൺ ചക്രവർത്തി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

എയ്ഡന്‍ മാര്‍ക്രം നായകൻ, ഹാരി ബ്രൂക്ക് ഔട്ട്

എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കും. ഒപ്പം, ഭുവനേശ്വര്‍ കുമാർ, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നീ പേസര്‍മാരേയും ടീമിൽ നിലനിര്‍ത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് താരങ്ങളെയാണ് ഒഴിവാക്കിയത്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഹാരി ബ്രൂക്കിനെ ഹൈദരാബാദ് കൈവിട്ടു. സമര്‍ത്ഥ് വ്യാസ്, കാര്‍ത്തിക് ത്യാഗി, വിവ്രാന്ത് ശര്‍മ, അക്കീല്‍ ഹൊസീന്‍, ആദില്‍ റഷീദ് എന്നിവരെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്.

കൈവിട്ട താരങ്ങൾ

ഹാരി ബ്രൂക്ക്, ആദിൽ റഷീദ്, അകേൽ ഹൊസൈൻ, കാർത്തിക് ത്യാഗി, വിവ്രാന്ത് ശർമ, സമർത് വ്യാസ്

നിലനിർത്തിയ താരങ്ങൾ

അബ്ദുൾ സമദ്, ഐഡൻ മർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ, അൻമോൽപ്രീത് സിംഗ്, ഉപേന്ദ്ര യാദവ്, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, സൻവീർ സിംഗ്, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ടി. മാലിക്, മായങ്ക് മാർക്കണ്ടെ

ലേറ്റ് ട്വിസ്റ്റില്‍ ഹാര്‍ദ്ദിക് മുംബൈയില്‍, ഗ്രീന്‍ ബാംഗ്ലൂരില്‍; ഇനി താരലേലം, കച്ചമുറുക്കി ടീമുകള്‍
ഐപിഎല്‍ മതിയെങ്കില്‍ ദേശീയ ടീം വിട്ടേക്കൂ; ഇന്ത്യന്‍ മുന്‍നിരയെ വിമര്‍ശിച്ച് ശാസ്ത്രി

ലക്നൗ സൂപ്പർ ജയ്ന്റ്സ്

രാഹുലിനെ നിലനിർത്തി ലക്നൗ

ഇത്തവണയും ലക്നൗ സൂപ്പർ ജയ്ന്റ്സിനെ രാഹുൽ നയിക്കും. ജയദേവ് ഉനദ്ഘട്ട്, ഡാനിയല്‍ സാംസ്, കരണ്‍ ശര്‍മ, കരുണ്‍ നായര്‍ ഉൾപ്പടെ എട്ട് താരങ്ങളെയാണ് ലക്നൗ ഒഴിവാക്കിയത്. റൊമാരിയോ ഷെപ്പേർഡിനെ മുംബൈ ടീമിലേക്ക്‌ ട്രേഡ് ചെയ്തതോടെ വരാനിരിക്കുന്ന ലേലത്തിൽ മികച്ച ഓൾറൗണ്ടർമാരായ വിദേശ താരങ്ങൾക്കാകും ലക്നൗ ലക്ഷ്യമിടുന്നത്. അതേസമയം, രാജസ്ഥാൻ താരമായിരുന്ന ദേവ്ദത്ത് പടിക്കലിനെ ലക്നൗ ട്രേഡ് ചെയ്ത് സ്വന്തമാക്കിയിട്ടുണ്ട്.

കൈവിട്ട താരങ്ങൾ

ഡാനില്‍ സാംസ്, കരുൺ നായർ, ജയ്ദേവ് ഉനദ്കട്ട്, മനൻ വോറ, കരൺ ശർമ്മ, സൂര്യൻഷ് ഷെഡ്‌ഗെ, സ്വപ്നിൽ സിങ്, അർപിത് ഗുലേറിയ

നിലനിർത്തിയ താരങ്ങൾ

കെ എൽ രാഹുൽ, ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ദീപക് ഹൂഡ, കെ ഗൗതം, ക്രുണാൽ പാണ്ഡ്യ, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, പ്രേരക് മങ്കാഡ്, യുധ്വിർ സിംഗ്, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്, അമിത് താക്കൂർ, അമിത് താക്കൂർ മിശ്ര, നവീൻ ഉൾ ഹഖ്

logo
The Fourth
www.thefourthnews.in