ഐപിഎല്‍ താരലേലം: രോഹിതിനെ നിലനിർത്തുമോ വിട്ടുകളയുമോ മുംബൈ?  ടീമുകളുടെ തീരുമാനങ്ങള്‍ അറിയാം

ഐപിഎല്‍ താരലേലം: രോഹിതിനെ നിലനിർത്തുമോ വിട്ടുകളയുമോ മുംബൈ? ടീമുകളുടെ തീരുമാനങ്ങള്‍ അറിയാം

ഒക്ടോബർ 31നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐ ടീമുകള്‍ സമർപ്പിക്കേണ്ട അവസാന തീയതി
Updated on
1 min read

അടിമുടി മാറാൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ഒരുങ്ങുകയാണ്. താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ആരെയൊക്കെ നിലനിർത്തുമെന്നാണ് ആരാധകരുടെ ആകാംഷ.

ഏറ്റവും വലിയ സസ്പെൻസ് മുംബൈ ഇന്ത്യൻസ് ക്യാമ്പിലാണ്. ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ മുംബൈ നിലനിർത്തുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. രോഹിതിനെ മാറ്റി ഹാർദിക്ക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം മുംബൈ മാനേജ്മെന്റ് കൈമാറിയിരുന്നു.

എന്നാല്‍, രോഹിതിനെ നിലനിർത്താൻ മുംബൈ തയാറായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഹാർദിക്ക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും മുംബൈ നിലനിർത്താൻ സാധ്യതയുള്ള മറ്റ് താരങ്ങളെന്നും ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 31നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐ ടീമുകള്‍ സമർപ്പിക്കേണ്ട അവസാന തീയതി. ആറ് താരങ്ങളെയാണ് ഒരു ടീമിന് പരമാവധി നിലനിർത്താൻ കഴിയുന്നത്. നിലനിർത്താൻ കഴിയുന്ന പരമാവധി ക്യാപ്‌ഡ് താരങ്ങള്‍ അഞ്ചും അണ്‍ക്യാപ്‌ഡ് രണ്ടുമാണ്.

ഐപിഎല്‍ താരലേലം: രോഹിതിനെ നിലനിർത്തുമോ വിട്ടുകളയുമോ മുംബൈ?  ടീമുകളുടെ തീരുമാനങ്ങള്‍ അറിയാം
മെസിമാന്ത്രികത, ഹാട്രിക്ക്! ബൊളീവിയയെ തകർത്ത് അർജന്റീന; പെറുവിനെ കീഴടക്കി ബ്രസീലും

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍‌, റിയാൻ പരാഗ് എന്നിവരെയായിരിക്കും രാജസ്ഥാൻ റോയല്‍സ് നിലനിർത്തുക. ജോസ്‌ ബട്ട്‌ലറിനെ നിലനിർത്താനുള്ള ശ്രമങ്ങള്‍ രാജസ്ഥാൻ നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

ലക്നൗ സൂപ്പർ ജയന്റ്സിലാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. ആയുഷ് ബഡോണി, മോഹ്‌സിൻ ഖാൻ, നിക്കോളാസ് പൂരാൻ എന്നിവരെയാണ് നിലവിൽ ടീം പരിഗണിക്കുന്നത്. എന്നാല്‍, ടീമിന്റെ നായകൻ കൂടിയായ കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ മാനേജ്മെന്റ് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. രാഹുലിന്റെ നായകമികവിലും പ്രകടനത്തിലും മാനേജ്മെന്റിന് ആശങ്കയുണ്ടെന്നാണ് സൂചന.

അതേസമയം, വാഹനാപകടത്തില്‍ നിന്നുണ്ടായ പരുക്കുകളില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തി ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിർത്തും. ഓള്‍ റൗണ്ടർ അക്സർ പട്ടേല്‍, കുല്‍‌ദീപ് യാദവ് എന്നീ താരങ്ങളേയും നിലനിർത്താൻ ഡല്‍ഹിക്ക് പദ്ധതിയുണ്ട്.

യുവതാരങ്ങളെ മാത്രം നിലനിർത്തിക്കൊണ്ട് പുതിയ ടീം വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചാബ് കിങ്സിനുള്ളത്. അർഷദീപ് സിങ്, ശശാങ്ക് സിങ്, അഷുതോഷ് ശർമ എന്നിവരെയാണ് മാനേജ്മെന്റ് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ മിന്നും പ്രകനമായിരുന്നു മൂവരും പഞ്ചാബിനായി പുറത്തെടുത്തത്.

logo
The Fourth
www.thefourthnews.in